വിശുദ്ധ കുരിശിൻ്റെ അടയാളത്തലെ † ഞങ്ങളുടെ ശത്രുക്കളിൽ നിന്നും † ഞങ്ങളെ രക്ഷിക്കണമേ ഞങ്ങളുടെ തമ്പുരാനെ † പിതാവിൻ്റെയ്യും പുത്രൻ്റെയ്യും പരിശുദ്ധാൽമാവിൻ്റെയ്യും നാമത്തിൽ ആമ്മേൻ.
മുഖ്യ ദൂദനായ വിശുദ്ധ മിഖായേലിനോട് സഹായ അപേക്ഷ
മുഖ്യദൂദനായ വിശുദ്ധ മിഖായേലേ, സ്വർഗീയ സൈന്യങ്ങളുടെ ഏറ്റവും മഹത്വപൂർണ്ണനായ സൈന്ന്യധിപനെ പ്രഭുദ്ധങ്ങൾക്കും ആധിപത്യങ്ങൾക്കും ഈ അന്ധകാര അധിപന്മാർക്കും സ്വർഗ്ഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിന്മയുടെ ദുരാൽമാക്കൾക്കും എതിരായയുള്ള ഞങ്ങളുടെ പോരാട്ടത്തിൽ ഞങ്ങൾക്കു തുണയായിയിരിക്കണമേ. ദൈവം തൻ്റെ സദൃശത്തിൽ സൃഷിടിച്ചു, വലിയ വില കൊടുത്തു പിശാശിൻ്റെ ആധിപത്യത്തിൽ നിന്നും മോചിപ്പിച്ച മനുഷ്യവർഗ്ഗത്തിൻ്റെ സഹായത്തിനു എത്തണമേ. തിരുസഭ അങ്ങയെ സംരക്ഷകനായി വണങ്ങുന്നു. രക്ഷിക്കപ്പെട്ട ആൽമാക്കളെ സ്വർഗത്തിലേക്ക് ആനയിക്കുവാനുള്ള ഉത്തരവാദിത്വം നമ്മുടെ കർത്താവ് അങ്ങയെ ആണല്ലോ ഭാരം ഏൽപ്പിച്ചിരിക്കുന്നത്. അതിനാൽ വിശുദ്ധ മിഖായേലേ സാത്താൻ ഇനി ഒരിക്കലും മനുഷ്യ മക്കളെ ബന്ധനത്തിൽആക്കി സഭയെ പീഡിപ്പിക്കാൻ ഇടയാകാതെ അവനെ അവിടുത്തെ തൃപാദത്തിൻ കീഴിൽ ഞെരിക്കുന്നതിനായ്യി, സമാധാനത്തിൻ്റെ ദൈവത്തോട് പ്രാർത്ഥിക്കണമേ. ഞങ്ങൾ ജപിക്കുന്ന ഈ പ്രാർത്ഥന അത്യുന്നത ദൈവ സന്നിധിയിൽ അങ്ങു തന്നെ സമർപ്പിക്കണമേ. അതുവഴി, ദൈവത്തിൻ്റെ കാരുണ്യം എത്രെയും വേഗം ഞങ്ങളുടെ മേൽ ചൊരിയുവാൻ ഇടയാകട്ടെ. സാത്താനും† പിശാശുമായ ആ പുരാതന സർപ്പത്തെ പിടിച്ചടക്കി ബന്ധിച്ചു അവൻ ഇനിയും ജനങ്ങളെ വഞ്ചിക്കാതിരിക്കുവാനായ്യി പാതാളത്തിലേക്ക് എറിയണമേ.
ബഹിഷ്കരണ പ്രാർത്ഥന
ഞങ്ങളുടെ കർത്താവും ദൈവവുമായ ഈശോ മിശിഹായുടെ നാമത്തിൽ ദൈവമായ അമലോത്ഭവ കന്യകാ മാറിയത്തിൻ്റെയും, മുഖ്യദൂദനായ മിഖായേലിൻ്റെയും, സ്ലീഹന്മാരായ വിശുദ്ധ പത്രോസിൻ്റെയും വിശുദ്ധ പൗലോസിൻ്റെയ്യും മധ്യസ്ഥതയിൽ അഭയം ഗമിക്കുന്ന ഞങ്ങൾ പിശാശിൻ്റെ അക്രമണങ്ങളെയും വഞ്ചനകളെയും പരാജയപ്പെടുത്താൻ ഞങ്ങൾ പ്രേത്യാശാപൂർവ്വം ഒരുമ്പെടുന്നു.
ദൈവം എഴുന്നള്ളുമ്പോൾ അവിടുത്തെ ശത്രുക്കൾ ചിതറിക്കപ്പെടുന്നു. അവിടുത്തെ ദ്വേഷിക്കുന്നവർ പലായനം ചെയ്യുന്നു.
പുക മറയുന്നതുപോലെ അവർ അപ്രത്യക്ഷരാകുന്നു. തീയിൽ മെഴുക് എന്നത് പോലെ അവിടുത്തെ ശതൃക്കൾ നശിക്കുന്നു.
കർത്താവിൻ്റെ കുരിശ് കാണുമ്പോൾ ശത്രുക്കൾ ഭയപ്പെട്ടോടുന്നു.
യൂദാ വംശത്തിൻ്റെ സിംഹം, ദാവീദിൻ്റെ സന്തതി അവിടുന്ന് ശത്രുക്കളെ എല്ലാം കീഴടക്കി.
കർത്താവെ അങ്ങയുടെ കാരുണ്യം, ഞങ്ങളുടെ മേൽ വാർഷിക്കണമേ.
ഞങ്ങൾക്ക് അങ്ങയിലുള്ള വലുതായ പ്രെത്യാശ പോലെ.
( തുടർന്ന് വരുന്ന പ്രാർത്ഥനയിൽ മുപ്പത്തി മൂന്ന് ( 33 ) കുരിശടയാളത്തിൽ സ്വയം കുരിശു വരക്കുക )
അശുദ്ധാൽമാക്കളെ † പൈശാശിക ശക്തികളെ † നാരകിയ ശത്രുക്കളെ † എല്ലാ വഞ്ചനാ സമൂഹങ്ങളെ † സാത്താൻ്റെ സംഘങ്ങളെ † ഗാനങ്ങളെ † നിങ്ങൾ ആരായിരുന്നാലും ഞങ്ങളുടെ കർത്താവ് ഈശോ മിശിഹായ്യുടെ നാമത്തിലും അവിടുത്തെ അധികാരത്തിലും ഞങ്ങൾ നിങ്ങളെ ബന്ധിച്ച്,† ശാസിച്ച്, † ബഹിഷ്‌ക്കരിക്കുന്നു † ദൈവത്തിൻ്റെ തിരുസഭയിൽ നിന്നും, ദൈവ ചൈതന്യത്തിലും, ഛായയിലും സൃഷ്ഠിക്കപ്പെട്ടതും ദിവ്യ ചെമ്മരിയാടിൻ്റെ അമൂല്യ രക്തത്താൽ പരിത്രാണം ചെയ്യപെട്ടതുമായ മാനുഷാൽമാക്കലിൽ ബഹിഷ്‌കൃതനായ്യി നീ പലായനം ചെയ്യുക. † എല്ലാ സൂത്രശാലിയയായ നാരകീയ സർപ്പമേ, ഇനി ഒരിക്കലും മനുഷ്യകുലത്തെ വഞ്ചിക്കുവാനും സഭയെ പീഡിപ്പിക്കുവാനും, ദൈവത്തിൻ്റെ തിരഞ്ഞെടുക്കപെട്ടവരെ മർദ്ധിക്കുവാനും, അവരെ ഗോതമ്പു പോലെ കൊഴിക്കുവാനും നീ വ്യാമോഹിക്കേണ്ട. † നിൻ്റെ അതിരറ്റ അഹന്തയിൽ ആരോട് തുല്യനാണ് എന്ന് നീ അവകാശ പെടുന്നുവോ, ആ അത്യുന്നത ദൈവം നിന്നോട് കല്പിക്കുന്നു. † ആ ദൈവം എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണം എന്നും, സത്യം ഗ്രഹിക്കണം എന്നും ആഗ്രഹിക്കുന്നു. പിതാവായ ദൈവം നിന്നോട് കല്പിക്കുന്നു, † പുത്രനായ ദൈവം നിന്നോട് കല്പിക്കുന്നു, † പരിശുദ്ധാൽമാവായ ദൈവം നിന്നോട് കല്പിക്കുന്നു, † നിൻ്റെ അസൂയ നിമിത്തം നീ മനുഷ്യവംശത്തിൽ നാശത്തെ ആധിലങ്കിക്കുവാൻ ദൈവ വചനമായ ക്രിസ്തു മനുഷ്യനായ്യി അവധരിച്ച് മരണം വരെ അനുസരണം ഉള്ളവനായ്യി ഞങ്ങളുടെ വംശത്തെ രക്ഷിച്ചു. തൻ്റെ സഭയെ ഉറപ്പുള്ള പാറമേൽ
സ്ഥപിക്കുകയും ലോകാവസാനം വരെ എല്ലാ നാളുകളിലും അവളോടുകൂടി വസിക്കുന്നതിനാൽ നരക വാതിലുകൾ അവൾക്കെതിരായി പ്രീബലപെടുകയില്ല എന്ന് പ്രെഖ്യാപിക്കുകയും ചെയ്യ്ത മിശിഹാ നിന്നോട് കൽപിക്കുന്നു. പരിശുദ്ധ കുരിശിൻ്റെ അടയാളം നിന്നോട് കൽപിക്കുന്നു. അപ്രകാരം തന്നെ, ക്രിസ്തീയ വിശ്വാസ സത്യങ്ങളുടെ ശക്തിയും നിന്നോട് കൽപിക്കുന്നു. മഹത്വപൂർണ്ണയും ദൈവ മാതാവും തൻ്റെ എളിമയുടെ ഉത്ഭവത്തിൻ്റെ പ്രഥമക്ഷണത്തിൽ തന്നെ അമലോത്ഭവയും, നിൻ്റെ ഗർവിഷ്ടമായ തലയെ തകർത്ത സ്വാർഗീയരക്‌ജിയുമായ പരിശുദ്ധ കന്നികാ മറിയം നിന്നോട് കല്പിക്കുന്നു. വിശുദ്ധ പത്രോസ് , പൗലോസ് സ്ലീഖൻമാരുടെയും മറ്റ് അപ്പസ്തോലന്മാരുടെയും വിശ്വാസം നിന്നോട് കല്പിക്കുന്നു. വേദസാക്ഷികളുടെയും എല്ലാ വിശുദ്ധരുടെയും ഭക്തിപൂർവ്വമായ മദ്ധ്യസ്ഥതയും നിന്നോട് കല്പിക്കുന്നു.
ഇപ്രകാരം ശപിക്കപ്പെട്ട ഭീകര സർപ്പമേ പൈശാശിക സമൂഹങ്ങളെ സജീവ ദൈവ നാമത്തിൽ സത്യ ദൈവ നാമത്തിൽ പരിശുദ്ധമായ ദൈവ നാമത്തിൽ തൻ്റെ ഏക പുത്രനിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചു പോകാതെ അവന് നിത്യജീവൻ ഉണ്ടാകേണ്ടതിന് അവിടുത്തെ ഏക ജാതനെ നൽകുവാൻ തക്കവണ്ണം ലോകത്തെ അത്രമാത്രം സ്നേഹിച്ച ദൈവ നാമത്തിൽ ഞങ്ങൾ നിങ്ങളെ ശപിക്കുന്നു. മനുഷ്യരെ വഞ്ചിക്കുകയ്യും അവരിൽ നിത്യ നാശത്തിൻ്റെ വിഷം വർഷിക്കുകയും സഭയെ ഉപദ്രവിക്കുകയും ചെയുന്നത് അവസാനിപ്പിക്കാൻ നിങ്ങളോട് ഞങ്ങൾ കൽപിക്കുന്നു. സകല വഞ്ചനയുടെയും ഉപജ്ഞാതാവും ഉടമയും മനുഷ്യ രക്ഷയുടെ ശത്രുവുമായ സ്ടാന്റ് നീ പോവുക നിൻ്റെ പ്രെവർത്തനങ്ങൾ യാതൊന്നും മിശിഹായിൽ ഇല്ല. അവിടുത്തേക്ക് നീ ആധിപത്യം നൽകുക. അവിടുത്തെ തിരുരക്തത്തിൻ്റെ വിലയാൽ വീണ്ടെടുത്ത ഏകവും, പരിശുദ്ധവും, കാതോലികവും അപ്പസ്തോലികവുമായ തിരുസഭയുടെ മുൻപാകെ നീ മാറി നടക്കുക ദൈവത്തിൻ്റെ സർവ്വശക്തമായ കരങ്ങളിൽ നീ അമരുക ഞങ്ങൾ ഈശോ മിശിഹായുടെ പരിപാവനവും ഭയജനകവുമായ തിരുനാമം വിളിച്ചപേക്ഷിക്കുന്നത് കേട്ട് ഭയന്നു വിറച്ചു നീ പലായനം ചെയ്യുക. സ്വാർഗീയ ദൂദഗണങ്ങളായ ബലവത്തുക്കളും നാഥകൃത്യന്മാരും, ഭദ്രാസന്മാരും സവിനയം ഈ തീരുമാനത്തോട് വിദേയത്തമുള്ളവരാണ്. ക്രോവേന്മാരും, സ്രാഫേൻമാരും നിരന്തരം ഈ തീരുമാനത്തെ പരിശുദ്ധൻ പരിശുദ്ധൻ സൈന്യങ്ങളുടെ ദൈവമായ കർത്താവ് പരിശുദ്ധൻ എന്ന് പാടി സ്തുതിക്കുന്നു.
കർത്താവെ എൻ്റെ പ്രാർത്ഥന കേൾക്കണമേ
എൻ്റെ നിലവിളി അങ്ങേ പക്കൽ എത്തട്ടെ
കർത്താവ് നിങ്ങളോടു കൂടെ ഉണ്ടായിരിക്കട്ടെ
അങ്ങയുടെ അൽമാവോടും കൂടെ ഉണ്ടായിരിക്കട്ടെ
നമുക്ക് പ്രാർത്ഥിക്കാം
സ്വർഗ്ഗസ്ഥനായ ദൈവമേ, ഭൂമിയെ പരിപാലിക്കുന്ന കർത്താവേ, മാലാഖാമാരുടെയും മുഖ്യ ദൂദന്മാരുടെയും, പൂർവ്വപിതാക്കന്മാരുടെയും പ്രെവാചകരുടെയും അപ്പസ്തോലന്മാരുടെയും, വേദസാക്ഷികളുടെയും ദൈവമേ, മരണാനന്തരം ജീവനും, ജോലിക്ക് ശേഷം വിശ്രമവും നൽകുവാൻ ശക്തനുമായ ദൈവമേ, അങ്ങല്ലാതെ വേറെ ദൈവമില്ല ഉണ്ടാവാനും സാധ്യമല്ല. എന്തെന്നാൽ, അങ്ങ് ദൃശ്യവും അദിർശ്യവുമായ സകലത്തിൻ്റെയും സൃഷ്ടാവാണ്. അങ്ങയുടെ ഭരണത്തിന് അവസാനമില്ല. ഞങ്ങൾ അങ്ങയുടെ മഹത്വപൂർണ്ണമായ തിരുസന്നിധിയിൽ വിനയപൂർവ്വം സ്രാഷ്ടാംഗ പ്രണാമം ചെയ്യുന്നു. അങ്ങയുടെ ശക്തിയാൽ നാരകീയ അരൂപികളുടെ ആദിപത്യത്തിൽ നിന്നും തന്ത്രങ്ങളിലും, വ്യാജങ്ങളിലും ക്രൂരമായ വഞ്ചനകളിലും നിന്നും ഞങ്ങളെ രക്ഷിക്കണമേ. ആമ്മേൻ
കർത്താവേ പിശാശിൻ്റെ തന്ത്രങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. അങ്ങയുടെ സമാധാനത്തിലും സ്വാതന്ദ്ര്യത്തിലും അങ്ങേക്ക് സേവനം അനുഷ്ഠിക്കുവാൻ തിരുസഭയെ അനുഗ്രഹിക്കണമേ എന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
അങ്ങയുടെ സഭയുടെ എല്ലാ ശത്രുക്കളെയും തകർക്കണം എന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
മാതാവിനോടുള്ള പ്രാർത്ഥന
മഹത്വപൂർണ്ണമായ സവർഗ്ഗരാജ്ഞി, മാലാഖമാരുടെ നാഥേ പിശാശിൻ്റെ തകർക്കാനുള്ള ശക്തി അങ്ങേക്കുണ്ട്. ദൈവത്തിൽ നിന്ന് അതിനുള്ള കല്പനയും അങ്ങേയ്ക്ക് ഉണ്ടല്ലോ. ആകയാൽ അങ്ങയുടെ സവർഗീയ ദൂദഗണങ്ങളെ ഞങ്ങളുടെ സഹായത്തിനു അയക്കണമെന്ന് വിനയപൂർവം അപേക്ഷിക്കുന്നു. അവർ അങ്ങയുടെ കല്പന അനുസരിച്ചും അങ്ങയുടെ ശക്തിയാൽ നാരകീയ ശക്തികളെ പിന്തുടർന്ന് തോൽപിച്ചു നരകാഗ്‌നിയിൽ തള്ളട്ടെ. ദൈവത്തെ പോലെ ആരുണ്ട് ?, മാലാഖമാരേ, മുഖ്യദൂതന്മാരെ ഞങ്ങളെ കാത്തു രക്ഷിക്കണമേ. കരുണയുള്ള നല്ല അമ്മേ, അങ്ങയുടെ മാലാഖമാരെ അയച്ചു ഞങ്ങളെ ദുഷ്ടാരൂപിയിൽ നിന്ന് കാത്തുകൊള്ളേണമേ .
പരിശുദ്ധ വ്യാകുല മാതാവിനോടുള്ള ജപം
പരിശുദ്ധ വ്യാകുല മാതാവേ ഈശോയുടെ കുരിശിനരികെ നിന്നപ്പോൾ അമ്മയ്ക്ക് ഉണ്ടായിരുന്ന ആ സ്നേഹത്തോടുകൂടി എൻ്റെ മരണ സമയം എൻ്റെ സമീപത്തു അമ്മ നിൽക്കണമേ. എൻ്റെ അവസാനത്തെ മൂന്നു മണിക്കൂർ അമ്മയുടെ മാതൃഹൃദയത്തിനു ഞാനിതാ സമർപ്പിക്കുന്നു. സ്‌നേഹനിധിയായ നമ്മുടെ കർത്താവിൻ്റെ മരണ പീഡകളോട് ചേർത്ത് ഈ മണിക്കൂറുകളെ നിത്യപിതാവിനു അങ്ങു കാഴ്ച്ചവയ്ക്കണമേ. ഗാഗുൽത്താ മലയിൽ വച്ച് അമ്മ ചിന്തിയ കണ്ണുനീരിനെ ഈശോയുടെ അമൂല്യ തിരുരക്തത്തോട് ഒന്ന് ചേർന്ന് എൻ്റെ പാപപരിഹാരത്തിനായ്യി നിത്യപിതാവിന് അടിക്കടി ഞാൻ സമർപ്പിക്കുന്നു.
പരിപൂർണ്ണ സ്നേഹത്തോടും ഉത്തമ മനസ്താപത്തോടും കൂടി എപ്പോഴും എൻ്റെ മരണ നേരത്തും ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനുള്ള ദൈവാനുഗ്രഹം എനിക്ക് തരണമേ.
സ്നേഹമേറുന്ന മാതാവേ, എൻ്റെ മരണത്തിനുള്ള വിനാഴിക വന്നു കഴിയുമ്പോൾ എന്നെ അങ്ങയുടെ കുഞ്ഞായിട്ട് ഈശോയ്ക്ക് സമർപ്പിച്ചുകൊണ്ട്, എൻ്റെ മകനെ ഇവൻ ചെയ്തത് എന്തെന്ന് അറിയാതെ ആണ് ചെയ്തുപോയത് അതിനാൽ ഇവനോട് ക്ഷമിച്ചു അന്നേ ദിവസം നിൻ്റെ രാജ്യത്തിൽ, ഇവനെ നീ സ്വീകരിക്കേണമേ എന്ന് എനിക്ക് വേണ്ടി ഈശോയോട് അങ്ങ് മാധ്യസ്ഥം പറയണമേ. ഈശോയുടെ അമ്മേ, എനിക്ക് അങ്ങ് എന്നും അമ്മ അയ്യിരിക്കണമേ.
ബന്ധനങ്ങൾ മാറുവാൻ
ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ യേശു ക്രിസ്തുവിൻ്റെ ശക്തിയുള്ള നാമത്തിൽ അവിടുത്തെ തിരുശരീര, രക്തങ്ങളുടെ യോഗ്യതയാൽ എല്ലാ അന്ധകാര ശക്‌തികളും പൈശാശിക ബന്ധനങ്ങളും ദുശീലങ്ങളും നിന്നെ വിട്ടുപോകട്ടെ. ഞാൻ കർത്താവായ യേശു ക്രിസ്തുവിൻ്റെ തിരുരക്തത്തിൻ്റെ വിലക്ക് വാങ്ങപ്പെട്ടവനാണ് അന്ധകാര ശക്തിക്ക് എൻ്റെ മേൽ അധികാരമില്ല. ഞാൻ യേശു ക്രിസ്തുവിൻ്റെതാണ്. കർത്താവായ യേശു ക്രിസ്തുവിൻ്റെ നാമത്തിൽ ഞാൻ കല്പിക്കുന്നു. എന്നെയും കുടുംബങ്ങളെയും സഹപ്രേവർത്തകരെയും ബാധിച്ചിരിക്കുന്ന രോഗത്തിൻ്റെയും തകർച്ചയുടെയും ദുശീലത്തിൻ്റെയും ദുരാൽമാവേ പുറത്തു വരിക. യേശു ക്രിസ്തുവിൻ്റെ കുരിശിൻ്റെ കീഴെ ഈ ദുരാൽമാക്കൾ ബദ്ധിക്കപെടട്ടെ. ഒരിക്കലും തിരിച്ചു വരാൻ ആവാത്ത വിധം നിർവീര്യയമാക്കപ്പെടട്ടെ. തിരുരക്തത്താൽ കഴുകി എന്നെയും എനിക്കുള്ളവയെയും ശുദ്ധീകരിക്കണമേ. വിശുദ്ധ കുരിശിൻ്റെയും പരിശുദ്ധ കന്യകാമാറിയത്തിൻ്റെയും വിശുദ്ധ മിഖായലിൻ്റെയും സകല മാലാഖാമാരുടെയും, സകല വിശുദ്ധരുടെയും മധ്യസ്ഥതയും വിശുദ്ധ പത്രോസ്, പൗലോസ് സ്ലീഹന്മാരുടെ അപേക്ഷകളും എനിക്ക് അഭയവും കോട്ടയും അയ്യിരിക്കട്ടെ. വിശുദ്ധ സെബാസ്ത്യനോസിൻ്റെയും വിശുദ്ധ ഗീവര്ഗീസിൻ്റെയും മധ്യസ്ഥതയും സകല അപ്പസ്തോലന്മാരുടെയും രക്തതസാക്ഷികളുടെയും പ്രാർത്ഥനാ സഹായം എന്നോടൊപ്പം ഉണ്ടായിരിക്കട്ടെ. യേശുവിൻ്റെ ശക്തിയുള്ള നാമത്തിൽ അസ്സൂയയുടെയും, അഹംകാരത്തിൻ്റെയും, അലസതയുടെയും, ശത്രൂതയുടെയും, വെറുപ്പിൻ്റെയ്യും, കോപത്തിൻ്റെയും , ആസക്തിയുടെയും എല്ലാ ബന്ധനങ്ങളും എന്നിൽ നിന്നും അകന്നു പോകട്ടെ. കർത്താവായ യേശു ക്രിസ്തു നിത്യ ജീവനിലേക്കും രക്ഷയുടെ പൂർണ്ണതയിലേക്കും എന്നെ നയ്യിക്കുമാറാകട്ടെ.