തിരുക്കുടുംബത്തോടുളള ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന

തിരുക്കുടുംബത്തോടുളള ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന

ഈശോ മറിയം ഔസേപ്പേ, നിങ്ങളിലാണ് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ സൗന്ദര്യം ഞങ്ങള്‍ ദര്‍ശിക്കുന്നത്. അതിനാല്‍ ശരണത്തോടെ ഞങ്ങള്‍ നിങ്ങളുടെ പക്കലേക്ക് തിരിയുന്നു. നസ്രത്തിലെ തിരുക്കുടുംബമേ, പ്രാര്‍ത്ഥനയുടെയും പരസ്പര സ്‌നേഹത്തിന്റെയും ഭവനങ്ങളാകാന്‍ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ. അങ്ങനെ സുവിശേഷ ജീവിതത്തിന്റെ ആധികാരിക പരിശീലനക്കളരികളും ഗാര്‍ഹിക സഭകളുമാകാന്‍ ഞങ്ങളെ സഹായിക്കണമേ.

നസ്രത്തിലെ തിരുക്കുടുംബമേ, ഒരു കുടുംബവും ഒരിക്കലും ആക്രമവും പരിത്യക്തതയും അനൈക്യവും അനുഭവിക്കാതിരിക്കട്ടെ. മുറിവേറ്റവരും അപമാനിക്കപ്പെട്ടവരും ആശ്വാസവും സൗഖ്യവും കണ്ടെത്താന്‍ ഇടവരുത്തണമേ.

നസ്രത്തിലെ തിരുക്കുടുംബമേ, കുടുംബത്തിന്റെ പരിശുദ്ധിയേയും അവിഭാജ്യതയേയും ദൈവിക പദ്ധതിയിലുളള അതിന്റെ മനോഹാരിതയെയും കുറിച്ച് അടുത്തുവരുന്ന മെത്രാന്‍ സിനഡ് ഞങ്ങളെ ഓര്‍മ്മപ്പെടുത്തട്ടെ. ഈശോ മറിയം യൗസേപ്പേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ, ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!