മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന

മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന

ദൈവമാതാവായ പരിശുദ്ധ കന്യാമറിയമേ. മനുഷ്യകുലം മുഴുവന്റെയും മാതാവും മദ്ധ്യസ്ഥയും സഹായവും സംരക്ഷകയുമാകുവാന്‍ ദൈവം മുന്‍കൂട്ടി തിരഞ്ഞെടുത്തിരിക്കുന്ന അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ മാതാവും സംരക്ഷകയുമായി ഇന്ന് ഞങ്ങള്‍ അങ്ങയെ സ്വീകരിക്കുന്നു.

പാപികളും ബലഹീനരുമായ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും, കുടുംബാംഗങ്ങളെയും , വസ്തുവകകളെയും തിരുമുമ്പില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ മാതാവും സംരക്ഷകയുമായി അങ്ങയെ ഞങ്ങള്‍ സ്വീകരിക്കുന്നു. പിശാചിന്റെ എല്ലാ ഉപദ്രവങ്ങളില്‍നിന്നും തിന്മയുടെ സ്വാധീനങ്ങളില്‍നിന്നും, ശാരീരികരോഗങ്ങളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. പാപത്തിന്റ എല്ലാ ശക്തികളും ഞങ്ങളില്‍ നിന്ന് വിട്ടുപോകുവാന്‍ അമ്മേ, മാതാവേ, ഞങ്ങള്‍ക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ. ഒരുക്കമില്ലാത്ത മരണത്തില്‍നിന്നും അപകടങ്ങളില്‍നിന്നും പ്രകൃതിക്ഷോഭം, യുദ്ധം, പകര്‍ച്ച വ്യാധികള്‍, കുടുംബ തകര്‍ച്ചകള്‍, തടസ്സബന്ധനങ്ങള്‍, കവര്‍ച്ച, അക്രമം, എന്നിവയില്‍നിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കേണമേ, ഈ ദിവസം ഞങ്ങള്‍ക്കുണ്ടാകുന്ന സന്തോഷത്തെയും ദുഃഖത്തെയും സമര്‍പ്പിക്കുന്നു. മാതാവേ, അങ്ങേ തിരുക്കുമാരന്റെ ഇഷ്ടമനുസരിച്ച് ഈ ദിവസം ജീവിക്കുവാന്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ. ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!