വിടുതലിനും സൗഖ്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥന

വിടുതലിനും സൗഖ്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥന
എന്റെ കര്‍ത്താവേ എന്റെ ദൈവമേ, അങ്ങേക്ക് അസാദ്ധ്യമായി ഒന്നുമില്ല. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങ് അഭിഷേകം ചെയ്ത അവിടുത്തെ പരിശുദ്ധ ദാസനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അത്ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ എന്റെ മേല്‍/ ഞങ്ങളുടെ മേല്‍ നീട്ടണമേ. ദുഷ്ടാരൂപികളില്‍ നിന്നും അവന്റെ സൈന്യങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങളിലുള്ള പാപത്തിന്റെയും രോഗത്തിന്റെയും തഴക്കദോഷങ്ങളുടെയും അടിമത്വത്തിന്റെ ചങ്ങല കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ വിട്ടുമാറട്ടെയെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. യേശുക്രിസ്തുവിന്റെ നാമം വളിച്ചപേക്ഷിക്കുന്നവരെല്ലാവരും രക്ഷ പ്രാപിക്കുമെന്ന് ഞാന്‍ സത്യമായും വിശ്വസിക്കുന്നു. യേശുക്രിസ്തുവിന്റെ അമൂല്യരക്തം, തിരുരക്തം ഇപ്പോള്‍ എന്റെമേലും എന്റെ ഭവനം മുഴുവന്റെമേലും തളിക്കണമെന്നു പ്രാര്‍ത്ഥിക്കുന്നു. ശാരീകവും ആത്മീയവും മാനസികവുമായ പൈശാചികപീഡകള്‍ തിരുരക്തത്തിന്റെ ശക്തിയാല്‍ നീങ്ങിപോകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ദുഷ്ടാരൂപികളുടെ അടിമത്വത്തിലും അന്ധകാരത്തിന്റെ അടിമത്വത്തിലും കഴിയുന്ന മുഴുവന്‍ ദൈവമക്കളുടെമേലും ഈ സമയം യേശുവിന്റെ തിരുരക്തം തളിക്കപ്പെടട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ക്കല്ല കര്‍ത്താവേ ഞങ്ങള്‍ക്കല്ല അങ്ങയുടെ പരിശുദ്ധമായ നാമത്തിന് മഹത്വമുണ്ടാകട്ടെ.
അല്‍പസമയം അതിശക്തമായി ദൈവത്തെ സ്തുതിക്കുക.

പരിശുദ്ധ റോസ മിസ്റ്റിക്ക മാതാവിന്റെ ഏഴ് വ്യാകുലത്തില്‍ നിങ്ങളുടെ ഏഴ് ആവശ്യങ്ങള്‍ സമര്‍പ്പിക്കുക.

പരിശുദ്ധ അമ്മേ, എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. 1. സ്വ   1. നന്മ  1. ത്രി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!