എന്റെ വിശുദ്ധ സംരക്ഷകനായ വി. യൗസേപ്പിതാവേ, എന്റെ പാപങ്ങൾ എന്നെ തിന്മനിറഞ്ഞ ഒരു അന്ത്യത്തിലാണ് എന്നെ എത്തിക്കുന്നതെങ്കിലും അങ്ങ് എന്നെ പ്രതിരോധിക്കുകയാണെങ്കിൽ ഞാൻ നഷ്ടപ്പെടില്ല. അങ്ങ് എൻ്റെ പ്രിയപ്പെട്ട വിധിയാളന്റെ സുഹൃത്ത് മാത്രമല്ല അവന്റെ സംരക്ഷകനും വളർത്ത് പിതാവുമാണ്. അങ്ങ് എന്നെ ഈശോയ്ക്ക് ഭരമേല്പിച്ചാൽ അങ്ങയെ പ്രതി അവിടുന്ന് എന്നെ സ്വീകരിക്കും. ഞാൻ എന്നെതന്നെ അങ്ങേയുടെ സംരക്ഷണയ്ക്ക് ഭരമേല്പ്‌പിക്കുന്നു. എന്നെ അങ്ങയുടെ ദാസനായി സ്വീകരിക്കണമേ. ഇഹലോക ജീവിതത്തിൽ തന്നെ ഏറ്റവു മധികം സൗഭാഗ്യം ആസ്വദിച്ച ഈശോയുടെയും പരി. മറിയത്തി ന്റെയും കൂട്ടായ്മയിൽ എന്റെ മരണ നിമിഷങ്ങളിൽ ഈശോയുടെയും പരി. മറിയത്തിന്റെയും പ്രത്യേക സഹായം എനിക്ക് വേണ്ടി നേടിയെ ടുക്കണമേ.
വി. യൗസേപ്പിതാവ് ദൈവത്തിൽ നിന്ന് നിനക്കുവേണ്ടി നേടിയെടുത്ത സുപരിചിതവും അപരിചിതവുമായ കൃപകൾക്കും ഉപകാരങ്ങൾക്കും വി. യൗസേപ്പിതാവിന് നന്ദി പ്രകാശിപ്പിക്കുക. വി.യൗസേപ്പിതാവേ, ദൈവത്തിന്റെ എല്ലാ രഹസ്യാത്മക പ്രചേദനങ്ങൾക്കും കൃപകൾക്കും വിശ്വസ്തയോടുള്ള
ഒരു പ്രത്യുത്തരം എനിക്ക് വേണ്ടി നേടിയെടുക്കണമേ.
അനശ്വരനായ സമ്പത്തിൻ്റെ ഔദാര്യപൂർവ്വകനായ വിതരണക്കാരനും എന്റെ അപ്പനും സ്വർഗ്ഗീയ മദ്ധ്യസ്ഥനുമായവനേ, അങ്ങയുടെ സംരക്ഷണവും സഹായവും തേടി എൻ്റെ എളിയ പ്രാർത്ഥനയാൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. വി. യൗസേപ്പിതാവിന്റെ പക്കൽപോകുകയെന്ന് ദൈവം തന്നെ എന്നോട് പറയുകയാണെങ്കിൽ എന്തെന്നാൽ പ്രത്യേക കൃപാവരങ്ങൾ വിതരണം ചെയ്യാൻ അവിടുന്ന് അങ്ങയെത്തന്നെ ഭരമേല്പിച്ചിരിക്കുന്നു. ഓ, വി. യൗസേപ്പിതാവേ, അങ്ങയുടെ ശക്തമായ കരങ്ങളിൽ എൻ്റെ ജീവനും രക്ഷയും ഞാൻ ഭരമേല്പിച്ചിരിക്കുന്നു. എൻ്റെ അവശേഷിക്കുന്ന ജീവിതം മുഴുവൻ അങ്ങ് എന്റെ സഹായവും ശക്തികേന്ദ്രവുമായിരിക്കണമേ. ഈശോ, മറിയം, യൗസേപ്പേ എന്നായിരിക്കട്ടെ എൻ്റെ അവസാനവാക്കുകൾ.
ഈശോയുടെ അടുത്ത് ആരുടെ അധികാരമാണോ മഹനീയമായിട്ടുള്ളത്, ഓ വി. യൗസേപ്പിതാവേ, എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. എന്നെ അങ്ങയുടെ ശിശുവായി ദത്തെടുക്കണമേ. എന്റെ രക്ഷയെപ്പറ്റി കരുതലുണ്ടായിരിക്കണമേ. എനിക്ക് പ്രലോഭനം ഉണ്ടാകുമ്പോൾ എന്നെ സഹായിക്കണമേ. വിശുദ്ധമായ ദൈവഭയത്തിലും സ്നേഹത്തിലും എന്നെ സംരക്ഷിക്കണമേ. ഞാൻ മരിക്കുമ്പോൾ കൂടെയുണ്ടാകണമേ. എന്നെ സുരക്ഷിതമായി അങ്ങ് പറുദീസായിൽ
വി. യൗസേപ്പിതാവിനോടുള്ള വണക്കവും പ്രാർത്ഥനകളും
കാണുന്നതുവരെ എന്നെ പരിത്യജിക്കരുതേ. ഓ എന്റെ അനുഗ്രഹീത രക്ഷകനായ ഈശോയെ വി. യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനയിലും അധികാരത്തിലും എനിക്ക് വിശ്വാസവും ആത്മവിശ്വാസവും നല്കണമേ.
ഇന്ന് അൾത്താരയിലെ, വി. യൗസേപ്പിതാവിന്റെ രൂപത്തിന്റെ മുമ്പിൽ മുട്ടുകുത്തി വിശുദ്ധമായ ജീവിതത്തിനും ഭാഗ്യപ്പെട്ട മരണത്തിനുമുള്ള കൃപ വി. യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനകൾ വഴിയായി എന്റെ അവശേഷിക്കുന്ന ജീവിത ദിവസങ്ങളിൽ അപേക്ഷിക്കുമെന്ന് തീരുമാനിച്ചുറപ്പിക്കുക. ഓ മഹാത്മാവായ വി. യൗസേപ്പിതാവേ, പാപം ചെയ്യാൻ എനിക്ക് പ്രലോഭനം ഉണ്ടാകുമ്പോൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ, പാപത്തിന്റെ സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ. ഭാഗ്യപ്പെട്ട മരണവും അനുകൂലമായ നിത്യവിധിയും എനിക്കുവേണ്ടി നേടിയെടുക്കണമേ.
PRAISE THE LORD