ചിക്കൻ മന്തി
ചേരുവകൾ
സെല്ല അരി - 4 കപ്പ്
ചിക്കൻ - 1 കിലോ
ഉള്ളി - 2
പച്ചമുളക് - 2
വെളുത്തുള്ളി മുഴുവനായി - 2
കുരുമുളക് ചോളം - 1 ടീസ്പൂൺ
മല്ലി വിത്തുകൾ - 2 ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ
ഉപ്പ്
വെള്ളം - 8 കപ്പ്
എണ്ണ - ½ കപ്പ്
കിഴി ഉണ്ടാക്കാൻ
സജീരകം - 1 ടീസ്പൂൺ
പെരുംജീരകം വിത്തുകൾ - 1 ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ
ഗ്രാമ്പൂ - 8
കറുവപ്പട്ട - 2
ഏലം - 6
നക്ഷത്രം - 2
ബേ ഇല - 3
മെസ് - 2
കരി - 1
കളറിംഗ് വേണ്ടി
കുങ്കുമപ്പൂ - അല്പം
ആദ്യം അരി മുക്കാൽ മണിക്കൂർ കുതിർത്തി വെക്കുക. പിന്നെ സഫ്റോൺ കുറച്ചു ചൂടുവെള്ളത്തിൽ ഇട്ടു വെക്കുക. മുകളിൽ പറഞ്ഞ സ്പൈസസ് വെച്ചു ഒരു കിഴി ഉണ്ടാക്കുക.പിന്നെ ഉള്ളി 2 പീസ് ആക്കുക. വെളുത്തുള്ളി അതേപോലെ ചേർക്കുക.
ചിക്കൻ 2 പീസാക്കി ആവശ്യത്തിന് ഉപ്പും ചെറുനാരങ്ങ യുടെ നീരും പുരട്ടി വെക്കുക. ഒരു പാൻ വെച്ചു അതിലേക്കു ഓയിൽ ഒഴിച് ജീരകം, മല്ലി, കുരുമുളക് ചേർക്കുക. ഇതിലേക്ക് ചിക്കൻ, ulli, വെളുത്തുള്ളി, കിഴി, 4 കപ്പ് വെള്ളം, ഉപ്പ്, പച്ചമുളക് ചേർത്ത് ചിക്കൻ നന്നായിട്ട് വേവിക്കുക. ശേഷം ചിക്കനും കിഴിയും ഇതിൽ നിന്ന് മാറ്റുക.( ചിക്കൻ നമുക് ഇത്തിരി പേപ്പറും കളറിന് ഇത്തിരി സഫ്രോണും ചേർത് grill / ഫ്രൈ ചെയ്തെടുക്കാം )അതിലേക്ക് ബാക്കി വെള്ളം കുടെ ചേർത് തിളക്കുമ്പോ അരി ചേർത് വേവിച്ചെടുക്കുക. കളർ കിട്ടാൻ വേണ്ടി സാഫ്രോൺ ചേർക്കുക.നമ്മുടെ ചിക്കനും ചേർത് അടച്ചു വെക്കുക. കുഴി മന്തിയുടെ ആ ഒരു flavourum ടേസ്റ്റും കിട്ടാൻ വേണ്ടി ഒരു charcol കത്തിച്ചു ഒരു ബൗൾ നമ്മുടെ റൈസ് ഇൽ വെച്ചു അതിലേക്കു charcol വെച്ചു ഓയിൽ ഒഴിച്ചു പെട്ടെന്ന് അടച്ചു വെക്കുക.