വിശുദ്ധ കുരിശിന്‍റെ + അടയാളത്താലെ, ഞങ്ങളുടെ + ശത്രുക്കളില്‍ നിന്ന് , ഞങ്ങളെ രക്ഷിക്കണമേ + ഞങ്ങളുടെ തമ്പുരാനേ,
പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തിൽ
ആമ്മേന്‍.
കര്‍ത്താവിന്‍റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു .പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു
1 നന്മ.
ഇതാ കര്‍ത്താവിന്‍റെ ദാസി നിന്‍റെ വചനം പോലെ എന്നിലാകട്ടെ.
1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു .
1 നന്മ
ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍.. ..
സര്‍വ്വേസ്വരന്‍റെ പരിശുദ്ധ മാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വര മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോ മിശിഹായുടെ മനുഷ്യാവതാരവാര്‍ത്ത അറിന്നിരിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിന്‍റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന് ഞങ്ങളുടെ കര്‍ത്താവായ ഈശോ മിശിഹാവഴി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു
ആമ്മേന്‍ . 3 ത്രിത്വ
മണി ജപം ചെയ്യുവാൻ ആഗ്രഹിക്കുന്നു .ഈ ജപം ഭക്തിയോടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ നീ സഹായിക്കണമേ
1 സ്വർഗ്ഗ
പിതാവായ ദൈവത്തിന്‍റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യം ഫലവത്തായി ത്തീരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ
പുത്രാനായ ദൈവത്തിന്‍റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ ദൈവശരണമെന്ന പുണ്യത്തിൽ വളരുവാനായി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ
പരിസുദ്ധാതമാവായ ദൈവത്തിന്‍റെ എത്രയും പ്രിയമുള്ള വളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ,ഞങ്ങളിൽ ദൈവ സ്നേഹമെന്ന പുണ്യം വർദ്ധിപ്പാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ . 1 ത്രി
ദു :ഖ രഹസ്യങ്ങൾ (ചൊവ്വ ,വെള്ളി )
1.നമ്മുടെ കർത്താവീശോമിശിഹാ പൂങ്കാവനത്തിൽ രക്തംവിയർത്തുവെന്ന
ദു :ഖമായ ദിവ്യരഹസ്യത്തെപറ്റി നമുക്ക് ധ്യാനിക്കാം /……………… വ്യാകുലമാതാവേ ,മനുഷ്യരുടെ പാപങ്ങൾ ഓർത്ത് ദു :ഖിക്കുന്നതിനും അവയ്ക്ക് പരിഹാരം ചെയുന്നതിനും ഞങ്ങളെ സഹായിക്കണമേ .
1 സ്വർഗ്ഗ .10 നന്മ .1 ത്രി
2. നമ്മുടെ കർത്താവീശോമിശിഹാ പീലാത്തോസിന്‍റെ അരമനയിൽവച്ച് ചമ്മട്ടികൊണ്ട് അടിക്കപ്പെട്ടു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /………… മാതാവേ ,നഗ്നമായ വസ്ത്രധാരണവും ,നിർമ്മലമല്ലാത്ത സുഖസൗകര്യങ്ങളും ഞങ്ങളുടെ കുടുംബത്തിൽ കടന്നുപറ്റാതിരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രി
3. നമ്മുടെ കർത്താവീശോമിശിഹായെ പടയാളികൾ മുൾമുടി ധരിപ്പിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /…………. മാതാവേ ,ഈശോയ്ക്കിഷ്ടമില്ലാത്ത
യാതൊന്നിനും ഞങ്ങളുടെ ഓർമ്മയിലും ബുദ്ധിയിലും മനസ്സിലും പ്രവേശനം നൽകാതിരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1സ്വർഗ്ഗ .10നന്മ .1ത്രീ
4. നമ്മുടെ കർത്താവീശോമിശിഹാ കുരിശു വഹിച്ച് ഗാഗുൽത്താമലയിലേക്ക് പോയി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /………… മാതാവേ ,അപമാനങ്ങളും സങ്കടങ്ങളും ഞങ്ങൽക്കനുഭവപ്പെടുമ്പോൾ , ക്ഷമയോടെ അവ വഹിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1സ്വർഗ്ഗ .10നന്മ .1 ത്രീ
5.നമ്മുടെ കർത്താവീശോമിശിഹാ രണ്ടുകള്ളന്മാരുടെ മദ്ധ്യേ കുരിശിന്മേൽ തറയ്ക്കപ്പെട്ടു എന്നതിന്മേൽ നമുക്കു ധ്യാനിക്കാം /…………….. മാതാവേ , ഞാൻ
ലോകത്തിനും ലോകം എനിക്കും ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്ന മനസ്ഥിതിയോടെ ദുരാഗ്രഹങ്ങളെ ക്രൂശിച്ചു ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1സ്വർഗ്ഗ .10നന്മ .1 ത്രി
ജപമാല സമർപ്പണം
മുഖ്യദൂതനായ വിശുദ്ധ മിഖായേലെ ,ദൈവ ദൂതന്മാരായ വിശുദ്ധ ഗബ്രിയേലെ ,വിശുദ്ധ റപ്പായലേ ,മഹാത്മാവായ വിശുദ്ധ ഔസേപ്പേ , ശ്ലീഹന്മാരായ വിശുദ്ധ പത്രോസേ ,മാർ പൗലോസെ ,മാർ യോഹന്നാനെ, ഞങ്ങളുടെ പിതാവായ മാർതോമ്മാ ,ഞങ്ങൾ വലിയ പാപികളായിരിക്കുന്നുവെങ്കിലും ഞങ്ങൾ ജപിച്ച ഈ പ്രാർത്ഥന നിങ്ങളുടെ കീർത്തനങ്ങളോട് കൂടെ ഒന്നായി ചേർത്തു പരിശുദ്ധ ദൈവമാതാവിന്‍റെ തൃപ്പാദത്തിങ്കൽ കാഴ്ചവെയ്ക്കുവാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു .
-
മാതാവിന്‍റെ ലുത്തിനിയ
ക്രിസ്ത്യാനികളുടെ സഹായമേ ” “
ശ്ലീഹന്മാരുടെ രാജ്ഞി ” “
വേദസാക്ഷികളുടെ രാജ്ഞി ” “
കന്യകളുടെ രാജ്ഞി ” “
സകല വിശുദ്ധരുടേയും രാജ്ഞി ” “
അമലോത്ഭാവയായ രാജ്ഞി ” “
സ്വര്‍ഗ്ഗാരോപിത രാജ്ഞി ” “
പരിശുദ്ധ ജപമാലയുടെ രാജ്ഞി ” “
കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞി ” “
സമാധാനത്തിന്‍റെ രാജ്ഞി
സകല വിശുദ്ധരുടെ ലുത്തിനിയ
കര്‍ത്താവേ, അനുഗ്രഹിക്കണമേ,
മിശിഹായേ, അനുഗ്രഹിക്കണമേ,
കര്‍ത്താവേ, അനുഗ്രഹിക്കണമേ,
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ
“ഞങ്ങളെ അനുഗ്രഹിക്കണമേ” എന്ന് ഏറ്റൂ ചൊല്ലുക
സ്വര്‍ഗസ്ഥനായ പിതാവായ ദൈവമേ,
ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായ പരിശുദ്ധത്രിത്വമേ,
‘ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ’ എന്ന് ഏറ്റൂ ചൊല്ലുക
ദൈവത്തിന്റെ പരിശുദ്ധജനനീ
കന്യകകള്‍ക്കു മകുടമായ നിര്‍മ്മലകന്യകേ,
വിശുദ്ധ യൗസേപ്പേ,
വിശുദ്ധ മിഖായേല്‍, ഗബ്രിയേല്‍, റപ്പായേല്‍ മാലാഖമാരേ,
ഞങ്ങളുടെ കാവല്‍ മാലാഖമാരേ,
നവവൃന്ദങ്ങളായ സകല മാലാഖമാരേ,
വിശുദ്ധ സ്‌നാപക യോഹന്നാനേ,
വിശുദ്ധ പത്രോസേ, പൗലോസേ
വിശുദ്ധ അന്ത്രയോസേ, യാക്കോബേ,
വിശുദ്ധ യോഹന്നാനേ, തോമ്മായേ,
വിശുദ്ധ ചെറിയ യാക്കോബേ, പീലിപ്പോസേ,
വിശുദ്ധ ബര്‍ത്തലോമ്മായേ, മത്തായിയേ
വിശുദ്ധ മര്‍ക്കോസേ, ലെംബെയേ,
വിശുദ്ധ ലൂക്കായേ,ബര്‍ണ്ണവായേ,
വിശുദ്ധ ശെമയോനേ, യൂദായേ,
വിശുദ്ധ മത്തിയാസേ, ജറോമേ,
വിശുദ്ധ എസ്തപ്പാനോസേ, ഗീവറുഗീസേ,
വിശുദ്ധ ഗര്‍വ്വാസീസേ, പ്രോത്താസീസേ,
വിശുദ്ധ ഫ്രാന്‍സീസ് സേവ്യറേ, സാലസേ,
വിശുദ്ധ ഡോണ്‍ബോസ്‌കോയേ,
വിശുദ്ധ ഡൊമിനിക് സാവിയോയേ,
വിശുദ്ധ അക്വീനോസേ, ആഗസ്തീനോസേ,
വിശുദ്ധ അല്‍ഫോന്‍സ്‌ലിഗോരിയേ, അപ്രേമേ,
വിശുദ്ധ അംബ്രോസേ, ഗ്രീഗോരിയോസേ,
വിശുദ്ധ ബര്‍ണ്ണദോസേ, ഡൊമിനിങ്കോസേ,
വിശുദ്ധ ഫ്രാന്‍സിസ്‌ക്കോസേ, ഗൊണ്‍സാലോസേ,
വിശുദ്ധ അമ്മ ത്രേസ്യായേ, കൊച്ചുത്രേസ്യായേ,
വിശുദ്ധ മറിയം മഗ്ദനലനായേ, തെക്ലായേ,
വിശുദ്ധ റോസായേ, ആഗ്‌നസ്സേ,
വിശുദ്ധ ക്ലാരയേ, കത്രീനായേ
വിശുദ്ധ സിസിലായായേ, അനസ്താസ്സിയായേ,
വിശുദ്ധ ഏലീശ്വായേ, അന്നാമ്മയേ
വിശുദ്ധ കുര്യാക്കോസ് ഏലിയായേ,
വിശുദ്ധഅല്‍ഫോന്‍സായേ,
വാഴ്ത്തപ്പെട്ട ആഗ്‌നലെ, വിശുദ്ധ ഡാമിയനേ,
കന്യകകളും വിധവകളുമായ സകല പുണ്യവതികളേ,
കര്‍ത്താവിന്റെ ദാസരായിരിക്കുന്ന സ്ത്രീപുരുഷന്‍മാരായ സകല വിശുദ്ധരേ,
മുഖ്യപിതാക്കളും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധരേ,
ഞങ്ങളുടെ കര്‍ത്താവിന്റെ ശിഷ്യരായ സകല വിശുദ്ധരേ,
കറയില്ലാത്ത സകല വിശുദ്ധ കുഞ്ഞുപൈതങ്ങളേ,
വേദസാക്ഷികളായ സകല വിശുദ്ധരേ,
മെത്രാന്‍മാരും വന്ദകരുമായ സകല വിശുദ്ധരേ,
വേദശാസ്ത്രികളായ സകലവിശുദ്ധരേ,
ഗുരുക്കന്‍മാരും ആചാര്യന്‍മാരുമായ സകലവിശുദ്ധരേ,
സന്ന്യാസിനികളും തപോധനന്‍മാരുമായ സകല വിശുദ്ധരേ,
ദയാപരനായിരിക്കുന്ന കര്‍ത്താവേ,
ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ
ദയാപരനായിരിക്കുന്ന കര്‍ത്താവേ,
ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
ദയാപരനായിരിക്കുന്ന കര്‍ത്താവേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
പ്രാര്ത്ഥിക്കാം
“ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നുനിറയണമേ (10പ്രാവശ്യം)
ത്രിത്വ“ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളെ നയിക്കണമേ
(10പ്രാവശ്യം)ത്രിത്വ
“ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേഞങ്ങളെശുദ്ധികരിക്കണമേ
(10പ്രാവശ്യം)ത്രിത്വ
”ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളെ ഉജ്ജ്വലിപ്പിക്കണമേ
(10പ്രാവശ്യം) 1.ത്രിത്വ
“ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ,
അങ്ങേ വരദാനഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കണമേ
(10പ്രാവശ്യം)ത്രിത
പരിശുദ്ധാത്മാവിന്റെലുത്തിനിയ
കർത്താവേ, അനുഗ്രഹിക്കണേ
മിശിഹായേ, അനുഗ്രഹിക്കണേ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്ക്കേണമേ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,
ഞങ്ങളെഅനുഗ്രഹിക്കണേ
ഭൂലോക രക്ഷിതാവായ പുത്രനായ ദൈവമേ , ഞങ്ങളെ അനുഗ്രഹിക്കണേ
പരിശുദ്ധാത്മാവായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണേ
ഏക ദൈവമായ പരിശുദ്ധ ത്രിത്വമേ,
ഞങ്ങളെ അനുഗ്രഹിക്കണേ
പിതാവിനോടും പുത്രനോടും സമനായ പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
പിതാവിന്‍റെ വാഗ്ദാനമായ പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
ദൈവത്തിന്‍റെ ദാനമായ പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
ഭൂമുഖം നവീകരിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
പ്രാവിന്‍റെ രൂപത്തില്‍ ഈശോയുടെമേല്‍ ഇറങ്ങിവന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
പരിശുദ്ധ അമ്മയില്‍ നിറഞ്ഞുനിന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
പന്തക്കുസ്താ ദിവസം ശ്ലീഹന്മാരുടെമേല്‍ ആവസിച്ച് അവരെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
ആദിമ ക്രൈസ്തവ സമൂഹത്തില്‍ നിറഞ്ഞുനിന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
യേശുവിന്‍റെ സാക്ഷികളാകാന്‍ ഞങ്ങളെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
തിരുവചനത്താല്‍ ഞങ്ങളെ വിശു ദ്ധീകരിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
സഭയില്‍ നിരന്തരം വസിക്കുന്ന പരിശുദ്ധാത്മാവേ ,
ഞങ്ങളില്‍ വന്നു നിറയേണമേ
കൂദാശയിലൂടെ ഞങ്ങളെ ശക്തിപ്പെടുത്തുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ ശക്തിതരുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
ഞങ്ങള്‍ക്ക് പാപബോധം തരുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
ഞങ്ങള്‍ക്ക് നീതിബോധം തരുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
ന്യായവിധിയെക്കുറിച്ച് ഞങ്ങളെ ബോധ്യപ്പെടുത്തുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
സത്യത്തിന്‍റെ പൂര്‍ണതയിലേക്ക് ഞങ്ങളെ നയിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
ഞങ്ങള്‍ക്ക് സമൃദ്ധമായി ജീവന്‍ തരുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
ബോധജ്ഞാനത്തിന്‍റെ അരൂപിയായ പരിശുദ്ധാത്മാവേ ,
ഞങ്ങളെനയിക്കേണമേ…
ജ്ഞാനത്താല്‍ നിറയ്ക്കുന്ന പരിശുദ്ധാത്മാവേ,ഞങ്ങളെനയിക്കേണമേ.
ബുദ്ധിയുടെ ദിവ്യപ്രകാശമായ പരിശുദ്ധാത്മാവേ,ഞങ്ങളെനയിക്കേണമേ…
വിവേകത്തിന്‍റെ ഉറവിടമായ പരിശുദ്ധാത്മാവേ,
ഞങ്ങളെനയിക്കേണമേ…
ആത്മശക്തിയുടെ കതിരുകൾ ഏകുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളെനയിക്കേണമേ
അറിവിന്‍റെ പ്രകാശമായ പരിശുദ്ധാത്മാവേ,
ഞങ്ങളെനയിക്കേണമേ…
ഭക്തിയുടെ ചൈതന്യമാകുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളെനയിക്കേണമേ…
ദൈവഭയത്തിന്‍റെ പ്രതീകമാകുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളെനയിക്കേണമേ
വിശ്വാസത്തിന്‍റെയും,പ്രത്യാശയുടെയും ആത്മാവേ ,
ഞങ്ങളേവിശുദ്ധികരിക്കേണമേ
സ്നേഹത്തിന്‍റെയും,
സന്തോഷത്തിന്റെയും
ആത്മാവേ ,
ഞങ്ങളേവിശുദ്ധികരിക്കേണമേ
സമാധാനത്തിന്‍റെയും,ക്ഷമയുടെയും ആത്മാവേ,
ഞങ്ങളേവിശുദ്ധികരി്ക്കേണമേ
ദയയുടെയും,
നന്മയുടെയും
ആത്മാവേ ,
ഞങ്ങളേവിശുദ്ധികരിക്കേണമേ
വിശ്വസ്തതയുടെയും,
സൗമ്യതയുടെയും, ആത്മസംയമനത്തിന്‍റെയും ആത്മാവേ, ഞങ്ങളേവിശുദ്ധികരിക്കേണമേ
എളിമയുടെയും,ഐക്യത്തിന്‍റെയും ആത്മാവേ,
ഞങ്ങളേവിശുദ്ധികരിക്കേണമേ
വിശുദ്ധിയുടെയും,ദൈവമക്കളുടെയും ആത്മാവേ,
ഞങ്ങളേവിശുദ്ധികരിക്കേണമേ
തിരുസഭയുടെ സംരക്ഷകനെ,
ദൈവകൃപകളുടെ ഉറവിടമേ
ഞങ്ങളേവിശുദ്ധികരിക്കേണമേ
വേദനകളുടെ ആശ്വാസമേ
ഞങ്ങളേവിശുദ്ധികരിക്കേണമേ
നിത്യമായ പ്രകാശമേ,
ജീവന്‍റെ ഉറവയെ,
ഞങ്ങളേവിശുദ്ധികരിക്കേണമേ
ഞങ്ങളുടെ ആത്മാവിന്‍റെ അഭിഷേകമേ,
മാലാഖമാരുടെ സന്തോഷമേ,
ഞങ്ങളേവിശുദ്ധികരിക്കേണമേ
പ്രവാചകന്മാരുടെ പ്രചോദനമേ,
അപ്പൊസ്തോലന്മാരുടെ അധ്യാപകനെ,
ഞങ്ങളേവിശുദ്ധികരിക്കേണമേ
രക്തസാക്ഷികളുടെ ശക്തികേന്ദ്രമേ,
സകല വിശുദ്ധരുടേയും ആനന്ദമേ,
ഞങ്ങളേവിശുദ്ധികരിക്കേണമേ
കരുണാമയനായ പരിശുദ്ധാത്മാവേ,
ഞങ്ങളുടെമേല്‍ കനിയണമേ
കരുണാമയനായ പരിശുദ്ധാത്മാവേ, ഞങ്ങളുടെപ്രാര്ത്ഥനകേള്ക്കേണമേ
കരുണാമയനായ പരിശുദ്ധാത്മാവേ, ഞങ്ങളേഅനുഗ്രഹിക്കണേ
പ്രാര്ത്ഥിക്കാം
പിതാവിനോടുംപുത്രനോടും ,സമനായദൈവവുംസകലത്തെയുംപവിത്രികരിക്കുന്നആശ്വാസദായകനുമായപരിശുദ്ധാത്മാവേ,
അങ്ങേദാസരായഞങ്ങളുടെഹൃദയങ്ങളെഅങ്ങ്പവിത്രീകരിക്കണമേ. അങ്ങ്ഉന്നതനായദൈവത്തിന്‍റെദാനവും,ജീവനുള്ളഉറവയും, അഗ്നിയും, സ്നേഹവും ,ആത്മീയഅഭിഷേകവുമാകുന്നു.അങ്ങ്പിതാവായദൈവത്തിന്‍റെവാഗ്ദാനവും , ഏഴുവിധദാനങ്ങളോടുകൂടിയവനുമാകുന്നു. അങ്ങേദാനങ്ങളാലും, വരങ്ങളാലും , ഫലങ്ങളാലുംഞങ്ങളെസമ്പന്നരാക്കണമേ. വിചാരങ്ങളില്‍ നൈര്‍മല്യവും, സംസാരത്തില്‍ വിനയവും, പ്രവര്‍ത്തികളില്‍ വിവേകവും, ഞങ്ങള്‍ക്ക്പ്രദാനംചെയ്യണമേ. ക്ലേശങ്ങളില്‍ സ്ഥൈരൃവും, സംശയങ്ങള്‍ അകറ്റാന്‍ വിശ്വാസവും, ജീവിതനൈരാശ്യങ്ങളിൽപ്രത്യാശയും, മറ്റുള്ളവരില്‍ അങ്ങയെദര്‍ശിക്കുവാന്‍ സ്നേഹവുംഞങ്ങള്‍ക്ക്പ്രദാനംചെയ്യണമേ.
സർവശക്തനായദൈവത്തോടും, ഏകജാതനായപുത്രനോടുംകൂടിഎന്നെന്നുംജീവിച്ചുവാഴുന്നഅങ്ങേക്ക്സ്തുതിയും, മഹത്വവുംകൃതജ്ഞതയുംഎന്നെന്നുംഉണ്ടായിരിക്കട്ടെആമ്മേന്..
വി. ഔസേപ്പിതാവിനോടുള്ള ജപം
നീതിമാന്‍ എന്ന് വി.ഗ്രന്ഥം ഉദ്ഘോഷിക്കുന്ന വി.ഔസേപ്പേ, അങ്ങുന്ന് ദൈവ സ്നേഹത്തിലും, സേവനത്തിലും വിശ്വസ്തനും വിവേകിയുമായി ജീവിച്ചു. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അലട്ടിയപ്പോഴും, പ്രതിസന്ധികള്‍ ജീവതത്തില്‍ പ്രത്യക്ഷപെട്ടപ്പോഴും, അങ്ങുന്ന് ദൈവത്തോട് വിശ്വസ്തനായിരുന്നു. അദ്ധ്വാനിച്ചും ജോലി ചെയ്തും അങ്ങുന്ന് കുടുംബ സംരക്ഷണത്തില്‍ പ്രദര്‍ശിപ്പിച്ച ഉത്തരവാധിത്വബോധം ഞങ്ങള്‍ക്കു മാതൃകയായിരിക്കട്ടെ. ഉത്തമ കുടുംബ പലകാ ഞങ്ങളുടെ കുടുംബത്തേയും, കുടുംബാംഗങ്ങളെയും പാലിക്കണമേ. ഞങ്ങളുടെ മരണനേരത്ത് അങ്ങയുടെ പ്രിയപത്നിയോടും, വത്സലസുതനോടുംകൂടെ ഞങ്ങളുടെ സഹായത്തിന് വരികയും ചെയ്യണമേ.
ആമ്മേന്‍
ഈശോയുടെ തിരുഹൃദയത്തോടുള്ള കുടുംബ പ്രതിഷ്ഠാ ജപം
ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തേയും ഞങ്ങളെ ഓരോരുത്തരെയും ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങ് രാജാവായി വാഴണമേ. ഞങ്ങളുടെ പ്രവര്‍ത്തികളെല്ലാം അങ്ങുതന്നെ നിയന്ത്രിക്കണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കുകയും സങ്കടങ്ങളില്‍ ആശ്വാസം നല്‍കുകയും ചെയണമേ. ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാനിടയായാല്‍ ഞങ്ങളോടു ക്ഷമിക്കണമേ. ഈ കുടുംബത്തിലുള്ളവരെയും ഇവിടെനിന്ന് അകന്നിരിക്കുന്നവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ. മരിച്ചുപോയ ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കണമേ. ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന് ഞങ്ങളെ കാത്തുകൊള്ളേണമേ. സ്വര്‍ഗത്തില്‍ അങ്ങയെ കണ്ടാനന്ദിക്കുവാന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അനുഗ്രഹം നല്കണമേ. മറിയത്തിന്‍റെ വിമലഹൃദയവും മാര്‍ യൌസെപ്പിതാവും ഞങ്ങളുടെ പ്രതിഷ്ഠയെ അങ്ങേക്കു സമര്‍പ്പികുകയും ജീവിതകാലം മുഴുവനും ഇതിന്‍റെ സജീവ സ്മരണ ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയട്ടെ.
ഈശോമിശിഹായുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
മറിയത്തിന്‍റെ വിമല ഹൃദയമേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ ഔസേപ്പേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ മാര്‍ഗ്ഗരീത്താമറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
മരിച്ച വിശ്വാസികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണതാല്‍, മോക്ഷത്തില്‍ വന്നു ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.
നിത്യ പിതാവേ, ഈശോ മിശിഹാ കര്‍ത്താവിന്റെ വിലമതിയാത്ത തിരുരക്തത്തെപ്രതി, മരിച്ച വിശ്വാസികളുടെ ആത്മാക്കാളുടെമേല്‍ കൃപയായിരിക്കേണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.
(7 പ്രാവശ്യം)