താറാവ് – 1 കിലോ
കടുക് – 1 ടീസ്പൂൺ
ഉള്ളി – 4 കപ്പ്
ഇഞ്ചി – 4 ടീസ്പൂൺ
തേങ്ങാ കഷ്ണം – 1/2 കപ്പ്
വെളുത്തുള്ളി – 12
കറിവേപ്പില
മുളകുപൊടി – 2 ടീസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
ഗരം മസാല പൊടി – 1.5 ടീസ്പൂൺ
മല്ലിപ്പൊടി – 1.5 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
തക്കാളി – 1.5 കപ്പ്
തേങ്ങ – 1/2 കപ്പ്
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
ആവശ്യത്തിന് എണ്ണ, വെള്ളം, ഉപ്പ്
പാനിൽ എണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക. അതിൽ ഉള്ളിയും,തേങ്ങാകൊത്തും,കാര്യപിലയും ചേർത്ത് സ്വല്പം വയറ്റിക്കഴിഞ്ഞു ഇഞ്ചിയും, വെളുത്തുള്ളിയും,പച്ചമുളക് ചതച്ചതും ചേർത്ത് ഉള്ളി മയമാകുന്നത് വരെ വയറ്റുകുക.
അതിൽ മുളകുപൊടിയും, മഞ്ഞൾപൊടിയും, മല്ലിപൊടിയും, ഗരം മസാലപ്പൊടിയും, കുരുമുളകുപൊടിയും ചേർത്ത് വയറ്റി തക്കാളിയിട്ട് പത്രം അടച്ചുവച്ചു തക്കാളി അലിയുന്നതുവരെ വേവിക്കുക.
അതിൽ ഇറച്ചിയിട്ടു ഇളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് പാത്രം അടച്ചുവച്ചു ഇറച്ചിയിൽ നിന്നും വെള്ളം ഇറങ്ങുന്നത് വരെ വേവിക്കുക. അരക്കപ്പു തേങ്ങയിൽ നിന്നും ഒന്നാം പാലും രണ്ടാം പാലും എടുക്കുക.
പിന്നീട് പാത്രം തുറന്നു ഒന്നാം പാലും രണ്ടാം പാലും ഒഴിച്ചു തിള വന്നു കഴിഞ്ഞു ചെറിയ തീയിൽ ഇറച്ചി മയമാകുന്നത് വരെ വേവിക്കുക.
അവസാനം കാര്യപിലയും കുറച്ചു കുരുമുമുളകുപൊടികൂടി ചേർത്ത് ഇറച്ചി വെള്ളം തോർത്തിയെടുക്കുക