ഈശോയുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും മഹനീയ രഹസ്യങ്ങളില്‍ പങ്കുചേരുവാന്‍ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധ അല്‍ഫോന്‍സാമ്മേ, വിശുദ്ധിയില്‍ വളര്‍ന്ന് സ്വര്‍ഗ്ഗീയമഹത്വത്തിന്റെ കിരീടമണിയുവാന്‍ നിനക്കു ഭാഗ്യമുണ്ടായല്ലൊ. ഭാരതസഭയുടെ അലങ്കാരമായ നിന്റെ പക്കല്‍ ഞങ്ങളുടെ മാതൃരാജ്യത്തെയും ഞങ്ങള്‍ ഓരോരുത്തരെയും ഭരമേല്‍പിക്കുന്നു.
ഓ! സഹനത്തിന്റെ പുത്രീ, ഞങ്ങള്‍ മാതൃക അനുരിച്ച് ഞങ്ങളുടെ തിരുമനസ്സിനു കീഴ് വഴങ്ങി ജീവിക്കുവാനും അവസാനം നിന്നോടുകൂടി സ്വര്‍ഗ്ഗത്തിലെത്തിച്ചരുവാനും വേണ്ട അനുഗ്രഹം പ്രത്യേകിച്ച് ( ആവശ്യം പറയുക) ഞങ്ങള്‍ക്കു സാധിച്ചു തരണമെന്ന് നിന്നോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍. 1 സ്വര്‍ഗ, 1 നന്‍മ, 1 ത്രിത്വ
ഓ! ഈശോനാഥാ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവില്‍ എന്നെ മറക്കണമെ, സ്‌നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള ആശയില്‍ നിന്നും എന്നെ വിമുക്തയാക്കണമേ, കീര്‍ത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തില്‍ നിന്നും എന്നെ രക്ഷിക്കണമേ. ഒരു പരമാണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്‌നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമേ. സൃഷ്ടികളെയും എന്നെത്തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്ക് തരണമെ. എന്നു പറഞ്ഞൊപ്പിക്കാന്‍ വയ്യാത്ത മാധുര്യമായ. എന്റെ കര്‍ത്താവേ, ലൗകികാശ്വാസങ്ങള്‍ എല്ലാം എനിക്ക് കയ്പ്പായി പകര്‍ത്തണമേ. നീതി സൂര്യനായ എന്റെ ഈശോയെ! നിന്റെ ദിവ്യകതിരിനാവ് എന്റെ ഹൃദയത്തെ ശുദ്ധീകരിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് നിന്റെ നേരെയുള്ള സ്‌നേഹത്താല്‍ എന്നെ എരിയിച്ച് നിന്നോട് ഒന്നിപ്പിക്കണമേ. ആമ്മേന്‍.