റവ കോക്കനട്ട് ബർഫി
ഒരു പാനിൽ കുറച്ചു നെയ്യ് ഒഴിച്ച് അതിൽ 1/2 തേങ്ങ ഇട്ട് ഒന്ന് വറക്കുക എന്നിട്ട് അതിൽ നിന്നും തേങ്ങ മാറ്റുക ശേഷം ആ പാനിൽ ഇത്തിരി നെയ്യ് ഒഴിച്ച് 250gm റവ ഇട്ട് വറക്കുക ഒരു പത്രം എടുത്ത് അതിൽ 600gm പഞ്ചസാരയും 1/4 കപ്പ് വെള്ളവും തിളപ്പിക്കുക ശേഷം ഒരു ടീസ്പൂൺ പാൽ ചേർത്ത് അതിന്റെ മുകളിൽ വന്ന പാട എടുത്ത് കളയുക എന്നിട്ട് അതിൽ വറുത്തു വെച്ച റവയും തേങ്ങയും ചേർക്കുക ഇടക്കിടെ നെയ്യ് ഇടുക.ശേഷം ഇത് ഒരു സെറ്റിങ് പ്ലേറ്റിൽ മാറ്റി മുകളിൽ നട്‌സ് വിതറി.ഒന്ന് ചൂട് പോയാൽ ഇഷ്ട്ടമുള്ള ഷേപ്പിൽ കട്ട് ചെയ്യാം.റവ കോക്കനട്ട് ബർഫി റെഡി