നെയ് പായസം
ചേരുവകൾ
• പായസം അരി (ഉണങ്ങലരി ) — 1 കപ്പ്
• ശർക്കര – 500 ഗ്രാം
• നാളികേരം ചിരകിയത് — 1 കപ്പ്
• നെയ്യ് — 3 ടേബിൾസ്പൂൺ
• ഏലക്കായ പൊടി
• നാളികേരക്കൊത്ത്
ശർക്കര ഒന്നര കപ്പ് വെള്ളം ചേർത്ത് പാനി ആക്കി അരിച്ചു വക്കുക .ഒരു കുക്കറിൽ അരിയും മൂന്നര കപ്പ് വെള്ളവും ചേർത്ത് വേവിക്കാൻ വെക്കാം .കുക്കറിൽ മൂന്ന് വിസിൽ വന്നാൽ സ്റ്റോവ് ഓഫ് ചെയ്യാം.കുക്കറിലെ പ്രഷർ മുഴുവനും പോയി കഴിഞ്ഞാൽ കുക്കർ തുറന്നു വേവിച്ച അരി ഒരു ഉരുളിയിലേക്കു മാറ്റാം .വേവിച്ച അരിയിലേക്കു ശർക്കര കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം .ശർക്കര പാനി അരിയുമായി നന്നായി യോജിച്ചു ഒന്ന് തിളച്ചു വന്നാൽ ഒരു ടേബിൾസ്പൂൺ നെയ് ചേർത്തുകൊടുക്കാം .പായസം ഒന്ന് കുറുതായി വന്നാൽ നാളികേരം ചിരകിയത് ചേർത്ത് നന്നായി ഇളക്കി കൊടുക്കാം .പായസം റെഡി ആയാൽ വീണ്ടും ഒരു ടേബിൾസ്പൂൺ നെയ്യും ആവശ്യത്തിന് ഏലക്കായ പൊടിയും ചേർത്ത് മിക്സ് ചെയ്തു പായസം സ്റ്റോവിൽ നിന്നും മാറ്റാം .ഒരു ചെറിയ പാൻ ചൂടാക്കി കുറച്ചു നെയ് ഒഴിച്ച ശേഷം തേങ്ങാ കൊത്തു ചേർത്ത് വറുത്തു പായസത്തിൽ ചേർത്തുകൊടുക്കാം .അപ്പോൾ നമ്മുടെ ടേസ്റ്റി നെയ്യ് പായസം തയ്യാർ