ബ്രെഡ് റോൾ
ബ്രെഡ് – 5
പാൽ – 1/2 കപ്പ്
ഉള്ളി – 1
ഉരുള കിഴങ്ങ് – 1(പുഴുങ്ങിയത്)
പച്ച മുളക് – 2
ഇഞ്ചി – 1/2 tsp
കുരുമുളക് പൊടി – 1/4 tsp
ഗരം മസാല -1/2 tsp
1.ഉള്ളി,ഇഞ്ചി,പച്ചമുളക് എണ്ണയിൽ വറക്കുക.ഇതിൽ കുരുമുളക് പൊടി,ഗരം മസാല,ഉപ്പു ചേര്ക്കുക. പിന്നെ കിഴങ്ങ് ഉടച്ചത് ചേർത്ത് ഇളക്കുക.
2.ഒരു പത്രത്തില തണുത്ത പാൽ എടുത്തു ബ്രെഡ് മുക്കി എടുത്തു കൈ കൊണ്ട് ചെറുതായി അമർത്തി പാൽ കളയുക.
3.ഒരു സ്പൂണ്‍ മസാല ഇതിൽ വച്ച് മടക്കി ഒരു ഓവൽ ഷേപ്പിൽ ഉരുട്ടി എടുക്കുക. കുറച്ചു നേരം വയ്ക്കുക.
4.പാനിൽ എണ്ണ ചൂടാക്കി മൊരിച്ച് എടുക്കുക