സഫറോൺ ഗീർ റൈസ്
ബസ്മതി റൈസ്. 1/2 കപ്പ്
കുങ്കുമപ്പൂവ്. 15 ഇഴകൾ
മുഴുവൻ പാൽ 1 ലിറ്റർ
ഹെവി ക്രീം 1 ലിറ്റർ
നെയ്യ്. 2 ടീസ്പൂൺ
പാൽ വേലക്കാരി. 150 മില്ലി (അല്ലെങ്കിൽ പഞ്ചസാര 1/2 കപ്പ്) അഭിരുചിക്കനുസരിച്ച്
പിസ്ത അരിഞ്ഞത് - 2 ടീസ്പൂൺ
ബദാം അരിഞ്ഞത് - 2 ടീസ്പൂൺ
ഉപ്പ് 1 നുള്ള്
ഏലക്ക പൊടി. 1/2 ടീസ്പൂൺ
റോസ് വാട്ടർ - 2 ടീസ്പൂൺ (ഓപ്ഷണൽ)
വേണമെങ്കിൽ ഉണക്കമുന്തിരി, കശുവണ്ടി എന്നിവയും ചേർക്കാം
ബസ്മതി അരി ആണ് ഇതിനു നല്ലതു. ജാസ്മിൻ റൈസ് ഉം ഉപയോഗിക്കാം . Full Fat Milk ഉപയോഗിക്കണം. ഞാൻ പകുതി ഫുൾ ഫാറ്റ് മിൽക്ക് പകുതി ഹെവി ക്രീം ആണ് ഉപയോഗിക്കുന്നെ.
പാൽ കുറുക്കി നല്ല കുറുക്കി എടുക്കണം . കുട്ടിപട്ടാളത്തെ വച്ച് കുറുക്കി കൊണ്ട് ഇരിക്കാൻ ടൈം ഇല്ലാത്തത്കൊണ്ടും cream upayogichaal ടേസ്റ്റ് വളരെ നല്ലാതായ്കൊണ്ടും ഞാൻ ക്രീം ആണ് ഉപയോഗിക്കുന്നെ.
രണ്ടു മണിക്കൂർ മുന്നേ തന്നെ കുറച്ചു പിസ്താ യും ബദാം ചൂട് വെള്ളത്തിൽ വേറെ വേറെ പാത്രത്തിൽ ഇട്ടി കുതിർക്കാൻ വയ്ക്കുക . നന്നായി കുതിർന്ന ശേഷം എടുത്തു ചെറുതായി അരിഞ്ഞു വയ്ക്കുക .
അര കപ്പ് ബസ്മതി റൈസ് കഴുകി വാരി ഒരു അരമണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക.
ഒരു പാനിൽ 8-10 കുങ്കുമ പൂവ് നന്നായി ഒന്ന് ചൂടാക്കി എടുക്കുക. ഇങ്ങിനെ ചെയ്‌താൽ ചൂട് പാലിലേക്കു ഇടുമ്പോൾ കളർ നന്നായി പുറത്തു വരും. അത് ഒരു ചെറിയ സോസ് പാനിലേക്കു മാറ്റി വയ്ക്കുക.
ഇനി നല്ല ചുവടു കട്ടിയുള്ള കുഴിവുള്ള പത്രം എടുത്തു അതിലേക്കു ഒരു ലിറ്റർ മിൽക്ക് + അര ലിറ്റർ ക്രീം കൂടി ഒന്നിച്ചു ഇളക്കി യോജിപ്പിച്ചു മീഡിയം തീയിൽ അടുപ്പത്തു വച്ച് ഇളക്കി കൊടുക്കുക.
തീ കൂട്ടി വച്ച് നന്നായി ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ അതിൽ നിന്നും ഒരു അര കപ്പ് മിൽക്ക് എടുത്തു ചൂടാക്കി വച്ചിരിക്കുന്ന കുങ്കുമ പൂവ് ചേർത്ത് നന്നായി ഇളക്കുക. ഈ കൂട്ട് 1/2 ലിറ്റർ ക്രീമിൽ കുറേശ്ശേ മിക്സ് ചെയ്തു തീ വളരെ കുറച്ചു വച്ച് മറ്റൊരു അടുപ്പിൽ ചൂടാക്കുക. അല്ലെങ്കിൽ ഉപയോഗിക്കുന്നതിനു മുന്നേ കുറച്ചു നേരം മൈക്രോവേവ് ചെയ്താൽ മതി.
പാലിന്റെ തീ കുറച്ചു വച്ച് വേറൊരു പാനിൽ രണ്ടു ടീസ്പൂൺ നെയ്യൊഴിച്ചു ബദാം പിസ്താ എന്നിവ വറുത്തെടുക്കുക . അതെ പാനിൽ അരി ഇട്ടു നന്നായി ഒന്ന് വഴറ്റി അത് തിളയ്ക്കുന്ന പാലിലേക്കു ചേർത്ത് ഇളക്കി കൊടുക്കുക . ഒരു ഇരുപതു മിനിറ്റ് എടുക്കും അരി നന്നായി വെന്തു വരാൻ. നന്നായി വെന്തു വരുമ്പോളേക്കും പാല് നന്നായി വറ്റി കുറുകി തുടങ്ങിയിരിക്കും. ഇഷ്ടമാണെങ്കിൽ അരി ഒന്ന് ഉടച്ചു കൊടുക്കാം. അരി വെന്തതിനു ശേഷം മാത്രം മധുരം ചേർക്കുക . നിങ്ങളുടെ പാകത്തിന്. ഒരു നുള്ളു ഉപ്പും കൂടി ചേർത്ത് ഇളക്കി ഒരു അഞ്ചു മിനിറ്റ് കുറഞ്ഞ തീയിൽ നന്നായി ഇളക്കി കൊടുക്കുക. അതിലേക്കു പകുതി വറുത്തു വച്ചിരിക്കുന്നത്തിൽ നട്സ് ചേർത്ത് ഇളക്കി . ഏലയ്ക്ക പൊടിയും ചേർത്ത് മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ചൂടുള്ള ക്രീം കുങ്കുമ പൂ മിക്സ് കുറേശേ ചേർത്ത് യോജിപ്പിച്ചു ഒരു അഞ്ചു മിനിറ്റ് കൂടി കുറഞ്ഞ തീയിൽ നനായി തിളപ്പിക്കുക. വാങ്ങി വച്ച് തണുപ്പിച്ചോ ചൂടോടു കൂടിയോ സെർവ് ചെയ്യാം. വിളമ്പുന്നതിനു മുന്നേ റോസ് വാട്ടർ ചേർത്ത് ഇളക്കി നട്സ് കുങ്കുമപ്പൂ മുകളിൽ വിതറി കൊടുക്കാം.