പാര്‍ലി ജി ബിസ്കറ്റ് കേക്ക്
ബിസ്‌ക്കറ്റ് - 5 ചെറിയ പാക്കറ്റുകൾ [60 കഷണങ്ങൾ] പാൽ - 250 മില്ലി
പഞ്ചസാര - 75 ഗ്രാം
ബേക്കിംഗ് പൗഡർ - 1 ടീസ്പൂൺ
വാനില എക്സ്ട്രാക്റ്റ് - 1 ടീസ്പൂൺ
അലങ്കാരത്തിന് കശുവണ്ടി
എടുത്തു വെച്ചിട്ടുള്ള ബിസ്ക്കറ്റ്, പഞ്ചസാര എന്നിവ നല്ല പൊടി പോലെ പൊടിചെടുക്കണം.
അതിനു ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം, ഇതിലേക്ക് ബെകിംഗ്
പൌഡര്‍ കൂടെ ചേര്‍ ത്ത് നന്നായി മിക്സ് ചെയ്യണം. ഇതിലേക്ക് എടുത്തു വെച്ചിരിക്കുന്ന
പാല്‍ അല്‍പ്പാല്‍പ്പമായി ചേര്‍ത്ത് നന്നായി യോജിപ്പിചെടുക്കണം.ഇതിലേക്ക് വനില്ല
എസ്സെന്സ് കൂടെ ഒഴിച്ച് മിക്സ് ചെയ്തതിനു ശേഷം, തയ്യാറാക്കി വെച്ചിട്ടുള്ള കേക്ക്
ട്രെയിലേക്ക് ഒഴിച്ച് ,അതിന്റെ മുകലില്‍ decorate ചെയ്യാം. ഇനി അടുപ്പില്‍ കുറച്ചു വലിയ
ഒരു പാന്‍ വെച്ച് അതിലേക്കു അല്‍പ്പം ഉപ്പു വിതറിയ ശേഷം , ചെറിയ ഒരു അടപ്പ് പാത്രം
വെക്കണം. അതിനു ശേഷം ഈ പാന്‍ അടച്ചു വെച്ച് 5 മിനിറ്റ് ചൂടാക്കണം. അതിനു ശേഷം
ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന കേക്ക് ട്രേ ഇറക്കി വെച്ച് 30 മുതല്‍ 35 മിനിറ്റ് വരെ
ചെറുതീയില്‍ ബെയ്ക്ക് ചെയ്തെടുക്കാം