ശുദ്ധീകരണസ്ഥലത്തെ പറ്റിയുള്ള ചിന്ത ഗുണകരവും, ഭീതിയേക്കാളുപരി ആശ്വാസദായകവുമാണ്. ശുദ്ധീകരണസ്ഥലത്തെ സഹനങ്ങള്‍ വലുതാണെങ്കിലും അത് നല്‍കുന്ന ആന്തരിക ആശ്വാസം, ഭൂമിയിലെ ഒരു ആനന്ദത്തിനും, ആസ്വാദനത്തിനും നല്‍കുവാന്‍ കഴിയാത്തവിധം അവര്‍ണ്ണനീയമാണ്.
*പ്രാര്‍ത്ഥന:*
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.