സ്പെഷ്യൽ മുട്ടയപ്പം
പച്ചരി 1 cup
ചോറ് 1/4 Cup
വെള്ളം 1/2 Cup
മുട്ട 1
ഓയിൽ
ഉപ്പ്
തയ്യാറാക്കുന്നവിധം
2 മണിക്കൂർ കുതിർത്ത പച്ചരിയും ചോറും വെള്ളവും ചേർത്ത് അരച്ചെടുക്കുക.
ശേഷം ഇത് രണ്ട്മണിക്കൂർ അടച്ച് വെക്കുക. ശേഷം മുട്ടയും ഉപ്പും ചേർത്ത് യോജിപ്പിക്കുക. കാരയിൽ എണ്ണ ചൂടാക്കി അതിലേക്ക് ഓരോ സ്പൂൺ മാവ് കോരിയൊഴിക്കുക. ചെറിയ തീയിൽ തിരിച്ചും മറിച്ചുമിട്ട് വേവിക്കുക
രുചികരമായ മലബാർ പലഹാരം മുട്ടയപ്പം റെഡി