അരിപ്പൊടി _2 കപ്പ്
ഷാലോട്ടുകൾ_ 5
വെളുത്തുള്ളി _ 2 അല്ലി
തേങ്ങ ചിരകിയത്
എള്ള് - 1 ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ
ഉപ്പ് പാകത്തിന്
ചുട്ടുതിളക്കുന്ന വെള്ളം
എണ്ണ - ആവശ്യത്തിന്
ഇത് ഉണ്ടാക്കാന്‍ വറുത്ത അരിപ്പൊടി ആണ് ഉപയോഗിക്കുന്നത്.ആദ്യം എടുത്തു വെച്ചിട്ടുള്ള
തേങ്ങയും,ഉള്ളിയും,ജീരകവും കൂടി ഒന്ന് അരച്ചെടുക്കണം.ഈ അരപ്പും,എള്ളും
അരിപ്പൊടിയിലേക്ക് ഇട്ടു നന്നായി യോജിപ്പിചെടുക്കണം.കുറച്ചു വെള്ളം ആവശ്യത്തിന്
ഉപ്പും ഇട്ടു തിളപ്പിചെടുക്കണം.ഈ തിളച്ച വെള്ളം കുറേശെ ആയി പൊടിയിലേക്ക് ഒഴിച്ച്
ഇടിയപ്പത്തിനു കുഴക്കുന്നത് പോലെ കുഴചെടുക്കണം.ഒരല്പം എണ്ണയും ഇതിലേക്ക്
മയത്തിനു വേണ്ടി ചേര്‍ത്ത് കൊടുക്കാം.ഇനി ചെറിയ നാരങ്ങ വലുപ്പത്തില്‍ ഉരുളകള്‍
ആക്കി ,പൂരിയുടെ ഷെയ്പ്പ് പോലെ പരത്തി എടുക്കണം. ഇത് ചെറിയ ഒരു കുഴലിലേക്ക്
ചുറ്റി കുഴലപ്പത്തിന്റെ ഷേപ്പില്‍ ആക്കിയെടുത്തു,ചൂടായ എണ്ണയില്‍ ഇട്ടു ഇളം ബ്രൌണ്‍
നിറം ആകുമ്പോള്‍ വറുത്തു കോരാം