എത്രയും   ദയയുളള   മാതാവേ

എത്രയും   ദയയുളള   മാതാവേ,   നിന്റെ   സങ്കേതത്തില്‍ ഓടിവന്ന് നിന്റെ സഹായം തേടി നിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓര്‍ക്കണമേ; കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുളള മാതാവേ, ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു നിന്റെ തൃപ്പാദത്തിങ്കല്‍ ഞാനണയുന്നു.  വിലപിച്ച്  കണ്ണുനീര്‍  ചിന്തി  പാപിയായ ഞാന്‍ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിന്റെ സന്നിദ്ധിയില്‍  നില്ക്കുന്നു.  അവതരിച്ച  വചനത്തിന്‍ മാതാവേ, എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളണമെ. ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!