മാതാവിന്റെ രക്തക്കണ്ണുനീര്‍ ജപമാല

മാതാവിന്റെ രക്തക്കണ്ണുനീര്‍ ജപമാല

(പ്രചരിപ്പിക്കുന്നവരിലും ചൊല്ലുന്നവരിലും നിന്ന് പിശാച് തോറ്റ് ഓടിമറയുന്നു)

ക്രൂശിതനായ എന്റെ ഈശോയെ, അങ്ങേ തൃപ്പാദങ്ങളില്‍ സാഷ്ടാംഗംവീണു കരുണാര്‍ദ്രമായ സ്‌നേഹത്തോടെ, കാല്‍വരിയിലേക്കുള്ള വേദന നിറഞ്ഞ യാത്രയില്‍ അങ്ങേ അനുഗമിച്ച പരി.അമ്മയുടെ രക്തക്കണ്ണുനീരിനെ ഞങ്ങള്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു.  നല്ലവനായ കര്‍ത്താവേ, പരി.അമ്മയുടെ രക്തം കലര്‍ന്ന കണ്ണുനീര്‍ത്തുള്ളികള്‍ തരുന്ന സന്ദേശം ശരിക്കു മനസ്സിലാക്കുന്നതിനും അങ്ങനെ ഞങ്ങള്‍ ഇഹത്തില്‍ അങ്ങയുടെ തിരുമനസ്സ് നിറവേറ്റിക്കൊണ്ട് സ്വര്‍ഗ്ഗത്തില്‍ അമ്മയോടൊത്ത് നിത്യമായി അങ്ങയെ വാഴ്ത്തി സ്തുതിക്കുന്നതിനും യോഗ്യരാക്കുന്നതിനുവേണ്ട അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ, ആമ്മേന്‍.

(ജപമാലയുടെ വലിയ മണികളില്‍)

ഓ! ഈശോയെ, ഈ ലോകത്തില്‍ അങ്ങയെ അധികമായി സ്‌നേഹിക്കുകയും സ്വര്‍ഗത്തില്‍ അങ്ങയെ ഏറ്റം ഗാഢമായി സ്‌നേഹിച്ച് അങ്ങയോടൊത്ത് വാഴുകയും ചെയ്യുന്ന  പരി.അമ്മയുടെ രക്തക്കണ്ണുനീര്‍ കണങ്ങളെ അങ്ങു കരുണയോടെ വീക്ഷിക്കണമേ. (1 പ്രാവശ്യം)
(ജപമാലയുടെ ചെറിയ മണികളില്‍)
സ്‌നേഹം നിറഞ്ഞ ഈശോയെ! അങ്ങയുടെ പരി.അമ്മ ചിന്തിയ രക്തക്കണ്ണുനീരിനെക്കുറിച്ച് ഞങ്ങളുടെ യാചനകള്‍ കേള്‍ക്കണമേ. (7 പ്രാവശ്യം)
വീണ്ടും-ഓ ഈശോയെ………….(1 പ്രാവശ്യം)
സ്‌നേഹം നിറഞ്ഞ………..(7 പ്രാവശ്യം)
ഇങ്ങനെ 7 പ്രാവശ്യം ആവര്‍ത്തിക്കുക.

ജപമാല സമര്‍പ്പണ പ്രാര്‍ത്ഥന
ഓ! മറിയമേ, വ്യാകുലവും, കരുണയും സ്‌നേഹവും നിറഞ്ഞ അമ്മേ ഞങ്ങളുടെ എളിയ യാചനകളെ അങ്ങയുടെ പ്രാര്‍ത്ഥനയോടു ചേര്‍ത്ത് അങ്ങയുടെ പ്രിയപുത്രന് കാഴ്ചവയ്ക്കണമേ, അങ്ങു ഞങ്ങള്‍ക്കായി ചിന്തിയ രക്തക്കണ്ണുനീര്‍ക്കണങ്ങളെക്കുറിച്ച് ഈ…(ആവശ്യം പറയുക) അങ്ങയുടെ എല്ലാവരെയും നിത്യഭാഗത്തില്‍ ചേര്‍ക്കുകയും ചെയ്യണമേ. ഓ! മറിയമേ! അങ്ങയുടെ രക്തക്കണ്ണുനീരാല്‍ പിശാചിന്റെ മരണത്തെ തകര്‍ക്കണമേയെന്നും ഞങ്ങളെപ്രതി ബന്ധിതമായ ഈശോയുടെ തൃക്കരങ്ങളാല്‍ പിശാചിന്റെ ഭരണത്തെ തകര്‍ക്കണമേയെന്നും ഞങ്ങളെപ്രതി ബന്ധിതമായ ഈശോയുടെ തൃക്കരങ്ങളാല്‍ സകല തിന്‍മകളിലും നിന്നും ലോകത്തെ കാത്തുരക്ഷിക്കണമേയെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.  ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!