ചക്ക ബിരിയാണി

ചക്ക ബിരിയാണി

ബിരിയാണിച്ചോറിന്
_______________
1ബസുമതി റൈസ്..1 1/2 കപ്പ്
2വെള്ളം..നാല് കപ്പ്..അരിവേവിക്കാൻ
3ജാതിപത്റി..ഒന്ന്
4 ഏലക്ക..3
5 പട്ട..ഒരിൻജ് നീളം
6 ഗ്രാംബൂ..3
7 ബേലീഫ്..1
8 ഉപ്പ്
ഗ്രേവിക്ക്
________
ചക്കചുള..300ഗ്രാം നീളത്തിൽ അരിഞ്ഞത്
കട്ടതൈര്..ഒരുകപ്പ്
മഞ്ഞൾ..അര ടീസ്പൂൺ
മുളകുപൊടി..അര ടീസ്പൂൺ
ജാതിപത്റി..1
ഏലക്ക..രണ്ട്
പട്ട..ഒരിൻജ്
ഗ്രാംബൂ..മൂന്ന്
ജീരകം..ഒരു ടീസ്പൂൺ
സവാള…. മൂന്ന്നീളത്തിൽ അരിഞ്ഞത്
തക്കാളി..ഒന്ന് അരിഞ്ഞത്
മല്ലിയില അരിഞ്ഞത്..1 1/2ടേബിളിൽ സ്പൂൺ
പുതീനയില’”‘ “”..1 1/2 ടേബിൾ സ്പൂൺ
ഇൻജി..ഒരിൻജ്+വെളുത്തുള്ളി 4 +പച്ചമുളക്2
മൂന്നും ചേർത്ത് അരച്ചത്
നെയ്യ്..1.ടേബിൾ സ്പൂൺ
വെള്ളം..2കപ്പ്
ഉപ്പ്
തേങ്ങാകൊത്ത് വറുത്തത്..1/2 കപ്പ്..ഇതിൽ
പകുതി ഗാർണിഷിന്
ബിരിയാണി ചോറിന്റെ ചേരുവകൾ:
____________________________
ബസുമതിറൈസ്..1 1/2 കപ്പ്
വെള്ളം..4 കപ്പ്..അരി വേവിക്കാൻ
ജാതിപത്റി..ഒന്ന്
ഏലക്ക..2
പട്ട..ഒരിൻജ്
ഗ്രാംബൂ 3
ബേലീഫ്..1
ഉപ്പ്

ലെയറിന്
_______
നെയ്യ്..ഒരു ടേബിൾ സ്പ്പൂൺ
പാല്..3 ടേബിൾ സ്പൂൺ
കുംകുമപ്പൂവ്..ഒരു നുള്ള് ചൂട് പാലിൽ ഇട്ടത്
റോസ് വോട്ടർ..ഒരു ടീസ്പൂൺ
പാചകം:
______
ബസുമതിറൈസ് കഴുകി മുപ്പത് മിനുട്ട്
കുതിർത്ത് വെച്ച് ഊറ്റി വെക്കുക.

ഒരു പാനിൽ4കപ്പ് വെള്ളം ഒഴിച്ച് തിളക്കുംബോൾ ഊറ്റിവെച്ച അരിയും ഏല്ലാ
spices ഉം ആവശ്യത്തിനു ഉപ്പുംചേർത്ത്
വേവിക്കുക.അരി മുക്കാൽ വേവാകുംബോൾ
ചോറ് ഊറ്റി മാറ്റിവെക്കുക.

പച്ചച്ചക്കയുടെ ഗ്രേവിയുണ്ടാക്കുന്ന വിധം
_______ _______ ______ _____
അടികട്ടിയുള്ള പാത്രം ചൂടാക്കി നെയ്യൊഴിച്ച്
ഗ്രേവിക്കുള്ള എല്ലാ spices ഉംചേർത്ത് വഴ
റ്റിയ ഉടനേ അരിഞ്ഞ സവാളചേർത്ത് സ്വർണ്ണ
നിറമാകുന്നവരേ വഴറ്റി,പകുതി സവാള എണ്ണ ഊറ്റി മാറ്റിവെക്കുക.പിന്നീട് ഇൻജി വെളുത്തുള്ളി,പച്ചമുളക് അരച്ചത് ചേർത്ത്
പച്ചമണം മാറുന്ന വരേവഴറ്റിയശേഷം അരഞ്ഞ
തക്കാളിയും,മല്ലിയിലയും,പുതീനയും ചേർത്ത്
വഴറ്റുക.തീകുറച്ചു മുളകുപൊടിയും,മഞ്ഞൾ
പൊടിയുംചേർത്ത് വഴറ്റിയ ഉടനെഅരിഞ്ഞ
ചക്ക ചേർത്ത് 7_8 മിനുട്ട് വഴറ്റിയ ശേഷം
അടിച്ചു വെച്ച തൈര് ചേർത്ത്???? വഴറ്റുക.ആവശ്യത്തിന് വെള്ളവും,ഉപ്പും ചേർത്ത് മൂടിവെച്ച് വേവിക്കുക.വെന്ത് കഴിഞ്ഞാൽ വറുത്തുവെച്ച തേങ്ങാ കൊത്തും ചേർത്ത് വാങ്ങി വെക്കുക.

ബിരിയാണി ധം ചെയ്യുന്ന വിധം:
_____________________:__
ചക്കവേവിച്ച അതേ പാത്രത്തിൽ ചക്കയുടെ
മുകളിൽ വെന്ത ചോറ് നിരത്തി മുകളിൽ
വറുത്തുവെച്ച സവാളയും,തേങ്ങാകൊത്തും
വിതറി ,കുംകുമപ്പൂവ്ചേർത്ത പാലും,റോസ്
വോട്ടറും തളിച്ച് നെയ്യും ചേർക്കുക.???
ഒരു തവ നന്നായി ചൂടാക്കി,തീ കുറച്ചു ബിരി
യാണി പാത്രം അതിനു മുകളിൽ വെച്ച് മൂടി
വെച്ച് 20 _30 മിനുട്ടുവരേ ധം ചെയ്യുക
ബിരിയാണി പാകമായാൽ തീ കെടുത്തി
7_8 മിനുട്ട് വെച്ചശേഷം റൈത്ത അച്ചാർ,പപ്പടം
എന്നിവയുടെ കൂടെ വിളംബാം.ചക്ക സീസൺ
വരുംബോൾ എല്ലാവരും ഇത് ഉണ്ടാക്കി നോക്കൂ.


		

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!