സ്പെഷ്യൽ ചിക്കൻ ബിരിയാണി
ആദ്യമേ പറയട്ടെ ഇത് ഒരു ഇൻസ്റ്റന്റ് ബിരിയാണി റെസിപ്പി അല്ല. കുറച്ചു
ടൈം എടുത്തു തന്നെ ചെയ്യണം . Preparation time 1 hour Cooking time 2 hour
മിക്ക ദിവസവും കാണാം ഒരു പോസ്റ്റ് എങ്ങിനെ നല്ല ബിരിയാണി ഉണ്ടാക്കാം എങ്ങിനെ
നല്ല മണവും രുചിയും കിട്ടും. ഇത് ഒരു challenge തന്നെ ആണ് ഇത് പോലെ ചിക്കൻ
ബിരിയാണി വച്ചിട്ട് ആരെങ്കിലും നല്ലതല്ല എന്ന് പറഞ്ഞാൽ ഞാൻ ഇവിടെ റെസിപ്പി പോസ്റ്റ്
ചെയ്യുന്നത് നിർത്തുന്നതായിരിക്കില്ല. ഇനിയും പോസ്റ്റുകൾ ഇട്ടു നിങ്ങളെ സന്തോഷിപ്പിക്കുന്നതായിരിക്കും.
??????ഇതുപോലെ തന്നെ ചെയ്യണം. ആകെ മാറ്റം വരുത്താൻ പറ്റുന്നത് നിങ്ങളുടെ സ്പൈസ് ലെവൽ
അനുസരിച്ചു പൊടികളിൽ മാറ്റം വരുത്താം. പിന്നെ ചിലയിടത്തു ഓപ്ഷനുകൾ
ഉണ്ട് അതും ചെയ്യാം.പൈനാപ്പിൾ ഗ്രേവിയിൽ ഇടുന്നതു എനിക്ക് വീണയുടെ
കയ്യിൽ നിന്നും കിട്ടിയതാ. ഞാൻ ലയർ ചെയ്യാൻ മാത്രേ പൈനാപ്പിൾ ഉപയോഗിച്ചിരുന്നുള്ളൂ.
ഇത് നല്ല ഒരു ടിപ്പ് ആണ്
1. അരി ഉണ്ടാക്കുന്നു ബസ്മതി അരി 1 കിലോ ഏലം 6 ഗ്രാമ്പൂ 6 കറുവപ്പട്ട
2 ചെറിയ തണ്ടുകൾ ജീരകം 1 ടീസ്പൂൺ പെരുംജീരകം. 1 ടീസ്പൂൺ നെയ്യ് 1 ടീസ്പൂൺ
നാരങ്ങ നീര് 1 ടേബിൾസ്പൂൺ പച്ചമുളക് 1 ഉപ്പ് പാകത്തിന് വെള്ളം. —— നിങ്ങൾക്ക്
ആഗിരണം രീതി ഇഷ്ടമാണെങ്കിൽ 1 കപ്പ് അരിക്ക് 1.5 കപ്പ് വെള്ളം എടുക്കുക.
എനിക്ക് ഡ്രെയിനിംഗ് രീതി ഇഷ്ടമാണ്. അരി 75% വേവിക്കുക 2. ലെയറിംഗിനായി
നെയ്യ്. 1/2 കപ്പ് (അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഉള്ളിയും വറുക്കാൻ)
ഉള്ളി 2 ഇടത്തരം കശുവണ്ടി 1 കപ്പ് ഉണക്കമുന്തിരി 3/4 കപ്പ് കുങ്കുമപ്പൂവ്
2 നുള്ള് / മഞ്ഞൾ 1/2 ടീസ്പൂൺ ക്രീം 1/2 കപ്പ് പുതിനയില 1 കപ്പ് അരിഞ്ഞത്
മല്ലിയില 1 കപ്പ് ചെറുതായി അരിഞ്ഞ നാരങ്ങ പുതിന 3 rings വട്ടത്തിൽ കട്ട്
ചെയ്തിട്ട് ചെറുതായി അരിഞ്ഞെടുക്കുക. ചിക്കൻ ഗ്രേവി തയ്യാറാക്കൽ ചിക്കൻ
2 കിലോ 3. മാരിനേഷനായി എണ്ണ 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി 1 ടീസ്പൂൺ മസാല മുളകുപൊടി 1/2 ടീസ്പൂൺ കാശ്മീരി
മുളകുപൊടി 1 ടേബിൾസ്പൂൺ കുരുമുളക് പൊടി 1/2 ടീസ്പൂൺ
ഗരം മസാല 1 ടീസ്പൂൺ പ്ലെയിൻ തൈര് / തൈര് 2 ടേബിൾസ്പൂൺ
നാരങ്ങ നീര് 1 ടേബിൾസ്പൂൺ ഉപ്പ് പാകത്തിന് 4. ഉണ്ടാക്കൽ ഗ്രേവി
സവാള 1 കിലോ (നേർത്തതും നീളത്തിൽ അരിഞ്ഞത് 1/2 കിലോ
വഴറ്റുക+ 1/2 കിലോ വഴറ്റുക) ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും 2 ടേബിൾസ്പൂൺ
പച്ചമുളക് 2 മഞ്ഞൾ പൊടി 1/2 ടീസ്പൂൺ മല്ലിയില പൊടി 2 ടീസ്പൂൺ കശ്മീരി
മുളകുപൊടി 2 ടേബിൾസ്പൂൺ കുരുമുളക് പൊടി 1/2 ടീസ്പൂൺ ഗരം മസാല 1 ടീസ്പൂൺ
തക്കാളി 2 മീഡിയം സൈസ് തൈര് 1/2 കപ്പ് പൈനാപ്പിൾ 2 റൗണ്ട് നന്നായി അരിഞ്ഞത് 1/2 കപ്പ്
വറുത്ത കശുവണ്ടി ചതച്ചത് 2 ടേബിൾസ്പൂൺ ഉപ്പ് പാകത്തിന് 5 പേസ്റ്റിന് കശുവണ്ടി 10
ബദാം 10 പോപ്പി വിത്തുകൾ 1 ടേബിൾസ്പൂൺ ഈ 3 5 മിനിറ്റ് തിളപ്പിക്കുക കട്ടിയുള്ള
തേങ്ങാ ക്രീം / പാൽ 1/2 കപ്പ് നന്നായി പേസ്റ്റ് ഉണ്ടാക്കുക. അതിൻ്റെ. പേസ്റ്റ് കൂടുതൽ
കട്ടിയുള്ളതാണെങ്കിൽ എൽഐഎൽ ബിറ്റ് ചൂടുവെള്ളം ചേർത്ത് എൽഐഎൽ അയവുള്ളതാക്കുക.
തയ്യാറെടുപ്പ് ???? ഒറ്റരാത്രി അല്ലെങ്കിൽ 2 മണിക്കൂർ മുമ്പ്
ചിക്കൻ ഉപ്പും വിനെഗർ ചേർത്ത് നന്നായി കഴുകി വെള്ളം ഇല്ലാതെ എടുത്തു
, ഒത്തിരി വലിയ കഷണങ്ങൾ ആണെങ്കിൽ ഇടയ്ക്കു ഒന്ന് രണ്ടു വരഞ്ഞു
കൊടുത്തേക്കൂ. marinate ചെയ്യാനുള്ള പൊടികൾ എല്ലാം നന്നായി മിക്സ്
ചെയ്തു ചിക്കനിൽ നന്നായി തേച്ചു പിടിപ്പിച്ചു ഒരു രണ്ടു മണിക്കൂർ വയ്ക്കുക.
ഞാൻ തലേ ദിവസം ചിക്കൻ marinate ചെയ്തു ഫ്രിഡ്ജിൽ വയ്ക്കും. അരി
നന്നായി കഴുകി നികക്കെ വെള്ളമൊഴിച്ചു കുതിർക്കാണ് വയ്ക്കുക.
അതിനു ശേഷം അറിയാനുള്ളത് എല്ലാം അറിഞ്ഞു വയ്ക്കുക. ഇനി
വറുക്കാനുള്ളതെല്ലാം വറുത്തെടുക്കാം. 1/2 കപ്പ് നെയ്യിൽ ആദ്യം
കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്തു കോരുക. അതിലേക്കു
2 മീഡിയം സവോള കനം കുറച്ചു നീളത്തിൽ അരിഞ്ഞെടുത്തു നന്നായി
കൈകൊണ്ടു അടർത്തിമാറ്റിയെടുത്തു കുറേശ്ശേ ആയി വറുത്തെടുക്കുക.
Keep that aside. ആ നെയ്യിലേക്കു കുറച്ചു കൂടി ഓയിൽ (2 table spoon)
ഒഴിച്ച് ഒരുകിലോ സവോള കനം കുറച്ചു നീളത്തിൽ അരിഞ്ഞെടുത്തതിന്റെ
പകുതി എടുത്തു വറുത്തു കോരി വേറെ മാറ്റി വയ്ക്കുക. ഇനി ആ
എണ്ണയിൽ തന്നെ maarinate വച്ചിരിക്കുന്ന ചിക്കൻ ഗ്രേവി തയ്യാറാക്കുന്ന പത്രം എടുത്തു ആ
ഓയിൽ തന്നെ ഒന്ന് അരിച്ചൊഴിക്കുക. കുറച്ചേ ഉണ്ടാവൂ അതിലേക്കു അല്പം
കൂടി നെയ്യോ അല്ലെങ്കിൽ ഓയിൽ (ഞാൻ നെയ്യാണ് ഉപയോഗിക്കുന്നെ )
ഒഴിച്ച് നന്നായി ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളിയും രണ്ടു
പച്ചമുളക് ചെറുതാക്കി അരിഞ്ഞതും ചേർത്ത് വഴറ്റുക. പച്ചമണം മാറുമ്പോൾ
അതിലേക്കു അരകിലോ സവോള അരിഞ്ഞതു ചേർത്ത് നന്നായി വഴറ്റുക. ഉപ്പു
പാകത്തിന് ചേർത്ത് വഴറ്റുക അപ്പോൾ വേഗം ആയി കിട്ടും. നന്നായി വഴന്നതിനു
ശേഷം അതിലേക്കു തീ കുറച്ചു വച്ച് പൊടികൾ ഓരോന്നായി ചേർത്ത്
മൂപ്പിച്ചെടുക്കുക. പൊടികൾ പച്ചമണം മാറി ഫ്രൈ ആയി കഴിയുമ്പോൾ തക്കാളി
ചേർത്തിളക്കി മൂടി വച്ച് വേവിക്കുക ഇടയ്ക്കു ഇളക്കി ഇട്ടു കൊടുത്തു തക്കാളി
നല്ലപോലെ വെന്തു ഉടഞ്ഞു എണ്ണ തെളിയുമ്പോൾ അതിലേക്കു അരിഞ്ഞു
വച്ചിരിക്കുന്ന മല്ലിയിലയും പുതിനയിലയും കുറച്ചു ചേർത്ത് ഇളക്കി അതിലേക്കു
പൈനാപ്പിൾ അരിഞ്ഞതും അരകിലോ സവോള ഫ്രൈ ചെയ്തു മാറ്റിവച്ചിരിക്കുന്നതും
കുറച്ചു cashewnut ക്രഷ് ചെയ്തതും ചേർത്തു നന്നായി യോജിപ്പിച്ചു അതിലേക്കു
ചിക്കൻ ചേർത്ത് മിക്സ് ചെയ്തു ഒരു തണ്ടു മിനിറ്റു മൂടി വയ്ക്കുക.തീ മീഡിയം ഇട്ടാൽ
മതി. Add yogurt / curd here ഇടയ്ക്കു ഇളക്കി ഇട്ടു കൊടുക്കുക. ബ്രൗൺ
നിറമാകുമ്പോൾ( cashew പേസ്റ്റ് ചേർക്കുന്നില്ലെങ്കിൽ ഇവിടെ കൊണ്ട് നിർത്താം.
) cashew പേസ്റ്റ് ചേർത്ത് നന്നായി മിക്സ് ചെയ്തു ചെറിയ തീയിൽ ഇട്ടു നന്നായി
തിളപ്പിക്കുക. അഞ്ചു മിനിറ്റ് തിളപ്പിച്ച് ഓഫ് ചെയ്തു വയ്ക്കുക. അതവിടെ ഇരിക്കട്ടെ.
ഇനി നമുക്ക് അരി വേവിക്കാം. ചിക്കൻ ഇട്ടു വേകാൻ അടച്ചു വയ്ക്കുന്ന സമയത്തു
തന്നെ rice ulla വെള്ളം തിളപ്പുക്കാൻ വയ്ക്കാം. ഈ സമയത്തു തന്നെ അരി
കഴുകി വെള്ളം വാലൻ വയ്ക്കുക. വെള്ളം ചൂടായി വരുമ്പോൾ സ്പൈസസ്
എല്ലാം ഇടുക. പച്ചമുളക് ഇടുക, മുറിക്കണ്ട , പാകത്തിന് ഉപ്പു ചേർക്കുക. ഉപ്പു
കുറച്ചു മുന്നിട്ടു നീക്കണം. വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്കു
അരി ഇടുക. നന്നായി തിളച്ചു കഴിയുമ്പോൾ 1 ടേബിൾസ്പൂൺ നെയ്യും നാരങ്ങാ
നീരും ചേർക്കുക. ഒരു മുക്കാൽ വേവിൽ അരി ഊറ്റി വയ്ക്കുക. ഇനി നമുക്കു
ലയർ ഇട്ടു ദം ചെയ്യാം. ലെയർ ചെയ്യാനുള്ള എല്ലാ സാധനങ്ങളും അടുപ്പിച്ചു വയ്ക്കുക
. മൂന്നു രീതിയിൽ flavour ഉണ്ടാക്കാം 1 . പാലിൽ കുങ്കുമപ്പൂ ഇട്ടു. 2 പാലിൽ
മഞ്ഞൾപൊടി ഇട്ടു റോസ്വാട്ടർ ചേർത്ത് 3 . പാലിൽ മഞ്ഞൾപൊടി ചേർത്ത്
വാനില എസ്സെൻസ് ചേർക്കുന്നത്. മൂന്നും ഞാൻ ചെയ്യാറുണ്ട്. ഇതൊന്നും
ചേർക്കാതെ മഞ്ഞൾപൊടി മാത്രം പാലിൽ കലക്കിയും ചെയ്തിട്ടുണ്ട്. എനിക്ക്
തോന്നിയത് ഇതിനെക്കാളും എല്ലാം ചിക്കൻ ഗ്രേവിയുടെ വാസനയും പൈൻആപ്പിൾ
ഒകെ ഇട്ടു ദം idumbol nalla taste and fragrance undu. എനിക്ക് takeouts
ഉള്ളതുകൊണ്ട് ഒന്നില്ലെങ്കിൽ മറ്റൊന്ന് ട്രൈ ചെയ്യാറുണ്ട്. ഞാൻ ചോദിച്ചിട്ടു ആരും
വ്യത്യാസം പറഞ്ഞു കണ്ടില്ല. അപ്പോൾ ലെയർ ചെയ്യാം ഞാൻ ബേക്ക് ചെയ്യാറാണ്
പതിവ്. 180 ഡിഗ്രി 20 മിനുട്സ്. ഒരു ബേക്ക് വെയർ എടുത്തു അടിയിൽ കുറച്ചു നെയ്യ്
ഒഴിച്ച് എല്ലായിടത്തും ഒരുപോലെ നെയ്യ് തടവുക. ആദ്യം ചോറ് പിന്നെ പാൽ മിക്സ്
ഫ്രൈ ചെയ്തു വച്ചിരിക്കുന്നത് pineapple പുതിന മല്ലി എല്ലാം ഒരേ പോലെ വിതറി
ഇടുക. അതി ഉ മുകളിൽ ചിക്കൻ നിരത്തി വയ്ക്കുക . നെയ്യൊഴിക്കുക . മുകളിൽ
വീണ്ടും ചോറ് ഇടുക. ഫ്രൈ cashew onion ഫ്രൈ raisin മല്ലി പുതിന പൈൻആപ്പിൾ
എല്ലാം വിതറി ഏറ്റവും മുകളിൽനേയ്യും ഒഴിച്ച് ഒരു foil പേപ്പർ കൊണ്ട് കവർ ചെയ്തു
ബേക്ക് ചെയ്തെടുക്കുക.