എരിവുള്ള കറുമുറാ അരി-ചോളം പൊരി മിക്സർ

എരിവുള്ള കറുമുറാ അരി-ചോളം പൊരി മിക്സർ

അരി പൊരി : 1 കിലോ
ചോളം പൊരി : 200 ഗ്രാം
സവാള : 2 എണ്ണം നീളത്തിൽ നേരിയതായി അരിഞ്ഞത്
ഇഞ്ചി : 1-2 ടേബിൾസ്പൂൺ
വെളുത്തിള്ളി : 1-2 ടേബിൾസ്പൂൺ
പച്ച മുളക് : 4-5 nos കൊത്തി അരിഞ്ഞത്
കറി വേപ്പില : 3-4 തണ്ടു. (തണ്ടു കളയരുത്, അത് ചെറുതായി അരിഞ്ഞിടാം)
വെളിച്ചെണ്ണ : 4 ടേബിൾസ്പൂൺ
കടുക് : ഒരു സ്പൂൺ (ഇഷ്ടമല്ലെങ്കിൽ ഇത് ഒഴിവാക്കാം)
കാശ്മീരി മുളക് പൊടി : 1 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി : 1 ടീസ്പൂൺ
കായം : ½ ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം

1. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിൽ കടുക് പൊട്ടിക്കുക
2. അരിഞ്ഞുവെച്ച സവാളയും, ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകും ചേർക്കുക
3. സവാള മൊരിഞ്ഞു തുടങ്ങുന്നതിനു മുന്നേ കറിവേപ്പില ചേർക്കുക എല്ലാം കൂടി നന്നായി വറുത്തു എടുക്കുക. സവാള കരിഞ്ഞുപോകരുതു , കയ്ക്കും
4. ഇതിലേക്ക് ചോളം പൊരിയും മുളക് പൊടിയും, മഞ്ഞളും ഉപ്പും കായവും ചേർത്തു ഇളക്കുക
5. ഇതിനു മുകളിലേക്ക് അരി പൊരി ഇട്ടിട്ട് ഒരു സ്റ്റീൽ പാത്രത്തിലേക്ക് മാറ്റുക. എന്നിട്ടു നന്നായി മിക്സ് ചെയ്യുക.
6. നല്ല എരിവും കറുമുറാ ഇരിക്കുന്ന അരി-ചോളം പൊരി മിച്ചർ റെഡി.
7. നല്ല ചൂടുള്ള ചായയുടെ കൂടെ വൈകീട്ടോ എപ്പോൾ വേണമെങ്കിലും കഴിക്കാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!