ശർക്കര ചെറുപഴം അട
ഒരു തേങ്ങ ചിരവി അതിലേക്ക് ശർക്കര പൊടിച്ചതും ചേർത്ത് അടുപ്പത്ത് വച്ച് ചൂടാക്കുക. ഒരു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. തേങ്ങ വിളഞ്ഞാൽ രണ്ട് ചെറുപഴം കഷ്ണങ്ങളാക്കി ചേർക്കുക. ഏലക്കായും നല്ല ജീരകവും പൊടിച്ച് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഫില്ലിംഗ്സ് റെഡി
പുഴുങ്ങലരി നാലു മണിക്കൂർ ചൂടുവെള്ളത്തിൽ കുതിർത്ത് കഴുക്കി കട്ടിയിൽ അരച്ചെടുക്കുക.
വാഴയിലയിൽ നേർമയിൽ പരത്തി ഫില്ലിംഗ്സ് വച്ച് മടക്കുക.
ആവിയിൽ വേവിക്കുക.
അരിപ്പൊടി ഉപയോഗിച്ചും ചെയ്യാം