നാടൻ കക്ക/കല്ലുമ്മക്കായ വരട്ടിയത്

നാടൻ കക്ക/കല്ലുമ്മക്കായ വരട്ടിയത്

1 .കക്ക – 300gm
2 .മുളകുപൊടി – 1 tspn
3 .വറ്റൽ മുളക് – 2
4 .മഞ്ഞൾപൊടി – 1/4 tsp
5 .കുരുമുളകുപൊടി – 1 tsp
6 .നാരങ്ങാനീര് – 1 tsp
7 .സവാള/കൊച്ചുള്ളി – 2 / 8
8 .തക്കാളി – 1
9 .വെളുത്തുള്ളി – 4 അല്ലി
10 .ഇഞ്ചി – ഒരു ചെറിയ കഷ്ണം
11 .പച്ചമുളക് – 4
12 . കറിവേപ്പില – ആവശ്യത്തിന്
13 .ഉപ്പു ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ആദ്യം തന്നെ തോടോടു കൂടിയ കക്ക നന്നായി കഴുകി വൃത്തിയാക്കി പുഴുങ്ങി എടുക്കാം, എന്നിട്ടു കക്കയിലെ അഴുക്കു നീക്കി നാരങ്ങാ നീരും മഞ്ഞപ്പൊടിയും ഉപ്പും ചേർത്ത് നന്നായി കഴുകി എടുത്തു മുളകുപൊടിയും മഞ്ഞപ്പൊടിയും കുരുമുളകുപൊടിയും ഇട്ടു ഒരു അരമണിക്കൂർ വേവിച്ചു എടുക്കാം.

അതിനു ശേഷം 7 – 11 ചേരുവകൾ ചെറുതായി അരിഞ്ഞു മാറ്റി വെക്കാം. ഈ സമയത്തു നമുക്ക് ഒരു സ്പെഷ്യൽ മസാല പൊടിച്ചു എടുക്കാം. അതിനായി ഏലക്ക , ഗ്രാമ്പു, പട്ട, തൈക്കോലം,ജീരകം ,ചുക്ക്,കുരുമുളക് എന്നിവ പൊടിച്ചു എടുക്കാം.

പാചകത്തിനായി നമുക്ക് ഒരു കറിച്ചട്ടി എടുക്കാം അതിലേക്കു എണ്ണ ചൂടായി വരുമ്പോ കടുക് പൊട്ടിച്ചു വറ്റൽ മുളകും ചേർത്ത് അരിഞ്ഞു വെച്ച ഇഞ്ചിയും വെളുത്തുള്ളിയും ഇടുക അതിനു ശേഷം നെടുകെ കീറിയ പച്ച മുളക് ഇട്ടു കൊടുക്കുക. ഇവയെല്ലാം ചെറുതായി ഒന്ന് മൂത്തു വന്ന ശേഷം കറിവേപ്പിലയും അരിഞ്ഞു വെച്ച കൊച്ചുള്ളിയും ഇടുക ഈ സമയത്തു അല്പം ഉപ്പു ചേർത്ത് കൊടുക്കുക. കൊച്ചുള്ളി ഒന്ന് മൂത്തു വന്നതിനു ശേഷം നമുക്ക് തീ കുറച്ചു വെച്ച് കുറച്ചു മഞ്ഞപ്പൊടിയും മുളകുപൊടിയും ഇട്ടു കൊടുക്കാം എന്നിട്ടു നല്ല പോലെ ഒന്ന് വഴറ്റി അരിഞ്ഞു വെച്ച തക്കാളിയും ചേർത്ത് കൊടുക്കാം . അൽപ സമയത്തിന് ശേഷം വേകിച്ചു വെച്ചിരിക്കുന്ന കക്കയിറച്ചി അതിലേക്കു ചേർക്കാം. നല്ല പോലെ ഒന്ന് ഇളക്കി, പൊടിച്ചു വെച്ചിരിക്കുന്ന സ്പെഷ്യൽ മസാല പൊടി ചേർത്ത് നല്ല ഒരു ബ്രൗൺ കളർ ആകുന്നിടം വരെ വരട്ടി കൊണ്ട് ഇരിക്കാം. ലേശം കറിവേപ്പിലയും ഇട്ടു കൊടുത്തു നമുക്ക് അടുപ്പിൽ നിന്ന് വാങ്ങി വെക്കാം. നല്ല തേങ്ങയും ജീരകവും ചേർത്ത് വേകിച്ച കപ്പയും കൂട്ടി ഒരു പിടി പിടിച്ച എൻ്റെ സാറേ പിന്നെ നിങ്ങൾ ഒരു സ്ഥിരം കക്കയിറച്ചി ഫാൻ ആയി മാറും.
എല്ലാവരും ഈ വിഭവം പരീക്ഷിക്കണം ഒപ്പം അഭിപ്രായങ്ങൾ അറിയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!