ഇടന ഇല അപ്പം / പൂച്ച അപ്പം / വയനയില അപ്പം/ തെരളിയപ്പം

ഇടന ഇല അപ്പം / പൂച്ച അപ്പം  / വയനയില അപ്പം/ തെരളിയപ്പം

നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ടു വരുന്ന ഒരു സുഗന്ധദ്രവ്യമാണ് വയന. ചില സ്ഥലങ്ങളിൽ തെരളി എന്നും പറയാറുണ്ട്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് തെരളിയപ്പം/ വയനയിലഅപ്പം.
വേണ്ട സാധനങ്ങൾ:
വയനയില..10 എണ്ണം
ഗോതമ്പ് പൊടി.. 1/2 cup
തേങ്ങ ചിരകിയത്.. 1/4 cup
ശർക്കര.. 1/4 cup
വെള്ളം ആവശ്യത്തിന്
ഉപ്പ്..ഒരു നുള്ള്
പച്ച ഈർക്കിൽ..1

തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ 1/2 കോപ്പ ഗോതമ്പു പൊടി ഒരു നുള്ള് ഉപ്പും ചേർത്ത് ചെറിയ ചൂട് വെള്ളത്തിൽ ചപ്പാത്തി യ്ക്ക് കുഴയ്ക്കുന്നത് പോലെ കുഴച്ചെടുക്കുക. ചൂടാറി കഴിഞ്ഞു ചെറിയ ഉരുളകൾ ആക്കി എടുക്കുക.
ശർക്കര പൊടി ആക്കിയതും തേങ്ങാ ചെറുതാക്കി തിരുങ്ങിയതും മിക്സ് ചെയ്ത് മാറ്റി വെക്കുക
വൃത്തിയായി കഴുകിയ വയനയിലയിൽ ഗോതമ്പ് ഉരുളകൾ പരത്തി എടുക്കുക
അതിലേക്ക് ശർക്കര തേങ്ങാ മിക്സ് വിതറുക
വയനയില ചുരുട്ടി എടുത്ത് പച്ച ഈർക്കിൽ കൊണ്ട് കുത്തി വെക്കുക
ആവിയിൽ പുഴുങ്ങി എടുത്തു ചൂടോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!