ഉണ്ണിയപ്പം

ഉണ്ണിയപ്പം

നല്ല സോഫ്റ്റ് ആയിട്ടുള്ള ഉണ്ണിയപ്പം ഉണ്ടാക്കാം
പച്ചരി 1/2 kg [2 hours കുതിർത്ത് വെക്കുക ] ശർക്കര 1/2 kg, ഉരുക്കി അരിച്ചു വെക്കുക
പാളയൻ കോടൻ പഴം 3 എണ്ണം
സോഡാ പൊടി ഒരു നുള്ള്

തേങ്ങാ അരിഞ്ഞത് ആവശ്യത്തിന് [നെയ്യിൽ gold കളർ കിട്ടുന്നവരെ വറുക്കുക ] ഏലക്കാ പൊടി 1/4 സ്പൂൺ [ ഇഷ്ടത്തിനനുസരിച്ച് ചേർക്കാം ] method
പച്ചരി നന്നായി കഴുകി ശർക്കര ഉരുക്കിയത് ചേർത്ത് അരച്ചെടുക്കുക. ചെറിയ തരിയോട് കൂടി അരച്ചെടുക്കണം. അരച്ച കൂട്ട് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. പാളയൻ കോടൻ പഴം അരചെടുക്കുക.ഇത് അരപ്പിലേക്ക് ഒഴിച്ച് ഇളക്കുക. ഇതിലേക്ക് നെയ്യിൽ വറുത്ത തേങ്ങയും സോഡാ പൊടിയും ഏലക്കാ പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കി 6 മണിക്കൂറിനു ശേഷം ഉണ്ടാക്കി എടുക്കുക. നല്ല സോഫ്റ്റാണ് നല്ല Taste ആണ് എല്ലാവരും ഉണ്ടാക്കണട്ടോ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!