ബനാന ബൺ
പഴുത്ത വാഴപ്പഴം - 2
ഗോതമ്പ് പൊടി - 1 1/2 കപ്പ്
പഞ്ചസാര - 3 മുതൽ 4 ടീസ്പൂൺ വരെ
ജീരകം [ജീരകം] - 1/2 ടീസ്പൂൺ
ഉപ്പ് - 2 നുള്ള്
നെയ്യ് - 1 ടീസ്പൂൺ
ആഴത്തിൽ വറുക്കാനുള്ള എണ്ണ
ആദ്യം എടുത്തു വെച്ചിരിക്കുന്ന പഴം നന്നായി ഉടചെടുക്കണം.ഇതിലേക്ക് പഞ്ചസാര,
ജീരകം, എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം.ഇതിലേക്ക് എടുത്തു വെച്ചിട്ടുള്ള
ഗോതമ്പ് പൊടി അല്‍പ്പാല്‍പ്പമായി ചേര്‍ത്ത് കുഴക്കണം.അത് പോലെ എടുത്തു വെച്ചിട്ടുള്ള
നെയ്യ് കൂടെ ഇതിലേക്ക് ചേര്‍ത്ത് കൊടുക്കാം.ചപ്പാത്തിക്കും ,പൂരിക്കും ഒക്കെ കുഴക്കുന്ന
പരുവത്തില്‍ മാവ് കുഴചെടുക്കണം. ഇത് ഒരു പത്തു മിനിറ്റു അടച്ചു വെച്ചതിനു ശേഷം,
ചെറിയ ഉരുളകളാക്കി പൂരിയുടെ വലുപ്പത്തില്‍ പരത്തി എടുക്കണം. അതിനു ശേഷം
എണ്ണയില്‍ വറുത്തു കോരാം. മധുരം ഉള്ളത് കൊണ്ട് കറി ഒന്നും ഇല്ലാതെ തന്നെ കഴിക്കാം.
വേണമെന്നുള്ളവര്‍ക്ക് തേങ്ങ ചട്ണി ഇതിന്റെ കൂടെ നല്ല ഒരു കോമ്പിനേഷന്‍ ആണ്..