റംബൂട്ടാൻ കറി
റംബുട്ടാൻ - ആവശ്യാനുസരണം.
ഉള്ളി - ആവശ്യത്തിന്.
മഞ്ഞൾ പൊടി - ആവശ്യത്തിന്.
കറിവേപ്പില - ആവശ്യത്തിന്.
ഉപ്പ് - ആവശ്യത്തിന്.
തേങ്ങ ചിരകിയത് - ആവശ്യത്തിന്.
ഉണക്കമുളക് - ആവശ്യത്തിന്.
കടുക് - ആവശ്യത്തിന്.
രീതി
റംബുട്ടാൻ തൊലി കളയുക. ഒരു പാത്രത്തിൽ റംബൂട്ടാൻ, ഉള്ളി അരിഞ്ഞത്, പച്ചമുളക്, മഞ്ഞൾപൊടി, കറിവേപ്പില എന്നിവ കുറച്ച് വെള്ളമൊഴിച്ച് തിളപ്പിക്കുക.
അരച്ച തേങ്ങ, മഞ്ഞൾ, വെളുത്തുള്ളി, ജീരകം, ഉണക്കമുളക്, ഉള്ളി എന്നിവ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക.
പാകം ചെയ്ത റംബുട്ടാനിലേക്ക് ഉപ്പും വെള്ളവും ചേർത്ത് തയ്യാറാക്കിയ പേസ്റ്റ് ചേർക്കുക.
മറ്റൊരു പാനിൽ എണ്ണ ചൂടാക്കുക, കടുക് പൊട്ടിക്കുക. ഉള്ളിയും കറിവേപ്പിലയും ചേർക്കുക.
വേവിച്ച റംബുട്ടാനിലേക്ക് മിക്സ് ഒഴിച്ച് തീയിൽ നിന്ന് മാറ്റുക.