ബസുമതി അരി - 1 കപ്പ് [ ഏകദേശം. 250 ഗ്രാം] പുഴുങ്ങിയ മുട്ട- 4
സവാള - 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 1/2 ടീസ്പൂൺ
തക്കാളി - 1
പച്ചമുളക് - 3
പുതിന ഇല
മല്ലിയില
തൈര് - 2 ടീസ്പൂൺ
ചുവന്ന മുളക് പൊടി - 1 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
ഗരം മസാല പൊടി - 1/2 + 1/2 ടീസ്പൂൺ
മല്ലിപ്പൊടി - 2 ടീസ്പൂൺ
മുഴുവൻ സുഗന്ധവ്യഞ്ജനങ്ങൾ - [ഏലക്കായ 3, ഗ്രാമ്പൂ 3,
കറുവാപ്പട്ട 1 കഷണം, ജീരകം 1/4 ടീസ്പൂൺ, സജീറ 1/4 ടീസ്പൂൺ,
കായ ഇല, മാവ് ]
ആവശ്യാനുസരണം എണ്ണ
നെയ്യ് -1 ടീസ്പൂൺ
ഉപ്പ് പാകത്തിന്
വെള്ളം - 1 1/4 കപ്പ്
2 ഉള്ളിയിൽ നിന്ന് വറുത്ത ഉള്ളി
ഉണക്ക മുന്തിരി
കൊത്തമല്ലി ഇലകൾ
പുതിന ഇല
എടുത്തു വെച്ചിരിക്കുന്ന മുട്ടയിലേക്ക് അല്‍പ്പം മുളകുപൊടി,മഞ്ഞള്‍പൊടി,
ഉപ്പു എന്നിവ ചേര്‍ത്ത് marinate ചെയ്തു അല്‍പ്പസമയം വെക്കണം.ഒരു പ്രഷര്
കുക്കെറില് ആവശ്യത്തിനു ഓയില്‍ ഒഴിച്ച് സവാള,ഉണക്ക മുന്തിരി
എന്നിവ വറുത്തു മാറ്റണം.ഇതിലേക്ക് marinate ചെയ്തു വെച്ച് മുട്ട കൂടെ ഇട്ടു
ഒന്ന് രണ്ടു മിനിറ്റ് ഫ്രൈ ചെയ്തെടുക്കാം .അതിനു ശേഷം അല്‍പ്പം നെയ്
കൂടെ കുക്കെറിലേക്ക് ഒഴിച്ച് എടുത്തു വെച്ചിട്ടുള്ള Whole spices ഇട്ടു
മൂപ്പിക്കണം.ഇതിലേക്ക് സവാള,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,തക്കാളി എന്നിവ
വഴറ്റണം.അത് പോലെ എടുത്തു വെച്ചിട്ടുള്ള പൊടികളും പച്ചമണം
മാറുന്നത് വരെ വഴറ്റി എടുക്കണം.ഇതിലേക്ക് തൈര് ചേര്‍ത്ത് നന്നായി
യോജിപ്പിച്ചതിനു ശേഷം,അരിഞ്ഞു വെച്ചിട്ടുള്ള പച്ചമുളക്,മല്ലിയില ,
പുതിന ഇല എന്നിവയും ചേര്‍ക്കണം .ഇത് എല്ലാം നന്നായി യോജിച്ചതിനു
ശേഷം അതിലേക്കു ഒന്നേകാല്‍ കപ്പ് വെള്ളവും ആവശ്യത്തിനു ഉപ്പും
ചേര്‍ത്ത് ഇളക്കണം .ഇതിലേക്ക് കഴുകി വെച്ചിട്ടുള്ള അരി [ കുതിര്‍ക്കേണ്ട
ആവശ്യം ഇല്ല] ,മുട്ട ,Fried onion,മല്ലിയില,പുതിന ഇല ,അല്‍പ്പം ഗരം
മസാല എന്നിവ ഇട്ടതിനു ശേഷം കുക്കെര് അടച്ചു വെച്ച് മീഡിയം തീയില്‍
ഒരു വിസില്‍വരുന്നത് വരെ വേവിക്കണം.അടുപ്പില്‍ നിന്നും മാറ്റി പ്രഷര്‍
മുഴുവന്‍ പോയതിനു ശേഷം.കുക്കര്‍ തുറന്നു വറുത്തു വെച്ചിട്ടുന്ന
ഉണക്കമുന്തിരി കൂടെ ചേര്‍ത്ത് വിളമ്പാം.