അവൽ ഉപ്പ്മാ
അവൽ- 200 ഗ്രാം
ഉരുളക്കിഴങ്ങ് -2
കാരറ്റ് - 1
സവാല - 1
പച്ചമുളക് - 3
ചുവന്ന മുളക് - 4
കശുവണ്ടി
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
എണ്ണ
കടുക്
ഉപ്പ്
കറിവേപ്പില
രീതി
അരി അടരുകളിൽ (അവൽ) ഉപ്പ് വെള്ളം തളിക്കുക
ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങൾ വേവിക്കുക.
കാരറ്റ്, സവാള, പച്ചമുളക് എന്നിവ അരിയുക
പാത്രം അടുപ്പിൽ വയ്ക്കുക, അതിൽ കുറച്ച് എണ്ണ ഒഴിക്കുക. അതിലേക്ക് കുറച്ച് കടുക് ഇടുക. ഇത് പൊട്ടിത്തുടങ്ങുമ്പോൾ അതിലേക്ക് സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക. ഇതിലേക്ക് കാരറ്റ്, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. ശേഷം കശുവണ്ടിയും ചേർത്ത് വഴറ്റുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് ചേർക്കുക.
ഈ മിശ്രിതത്തിലേക്ക് മഞ്ഞളും മുളകുപൊടിയും ചേർക്കുക. അവസാനം നമ്മൾ മാറ്റി വെച്ച അവൽ ചേർത്ത് എല്ലാം നന്നായി മിക്സ് ചെയ്യുക. സ്റ്റൗ ഓഫ് ചെയ്യുക.
ഉപ്പു തയ്യാർ.