വറുത്ത അരിപ്പൊടി - 1 കപ്പ്
തേങ്ങാപ്പാൽ - 1 കപ്പ്
ഉപ്പ് പാകത്തിന്
ആവശ്യാനുസരണം വെള്ളം
എടുത്തു വെച്ചിട്ടുള്ള അരിപ്പൊടിയിലേക്ക് തേങ്ങാപാലും ഉപ്പും ചേര്‍ത്ത് നന്നായി
കുഴചെടുക്കണം.ഇതിലേക്ക് ആവശ്യത്തിനു വെള്ളം ഒഴിച്ച് നല്ല നീണ്ട പരുവത്തില്‍ ഉള്ള
മാവ് ആക്കി എടുക്കണം.മാവ് നല്ല ലൂസ് ആണെങ്കില്‍ മാത്രമേ ദോശ ഉണ്ടാക്കുമ്പോള്‍
പാനില്‍ നിന്നും വിട്ടു വരുകയൊള്ളൂ. അടുപ്പില്‍ പാന്‍ വെച്ച് ചൂടാകുമ്പോള്‍ അതിലേക്കു
കുറച്ചു മാവ് ഒഴിച്ച് പാന്‍ ഒന്ന് ചുറ്റിചെടുക്കണം.അതിനു ശേഷം ഇത് അടച്ചു വെച്ച്
അല്‍പ്പനേരം കുക്ക് ചെയ്യണം.ആവശ്യത്തിനു വെന്തു കഴിയുമ്പോള്‍ നീര്‍ ദോശ പാനിന്റെ
സൈടുകളില്‍ നിന്ന് തനിയെ വിട്ടു പോരും.അപ്പോള്‍ ഇത് മറ്റൊരു പാത്രത്തിലേക്ക്
മാറ്റാവുന്നതാണ്