സേമിയ ഉപ്പുമാവ്
സേമിയ കുറച്ചു എടുത്തു അല്പം ഓയിൽ അല്ലെങ്കിൽ നെയിൽ വറുത്തു മാറ്റുക .
അതിനു ശേഷം സേമിയ കുറച്ചു വെള്ളത്തിൽ അഞ്ചുമിനിറ്റ് വേവിച്ചു വെള്ളം ഊറ്റിക്കളഞ്ഞു വക്കുക.ഒരു പാനിൽ അല്പം ഓയിൽ ( നെയ് വേണ്ടവർ അതെടുക്കുക ) ഒഴിച്ച് കടുക് പൊട്ടിച്ചു വറ്റൽമുളക്, കറിവേപ്പില മൂപ്പിച്ചു കുറച്ചു അണ്ടിപ്പരിപ്പ് ചേർത്ത് വഴറ്റി അതിൽ സവാള ,ഇഞ്ചി , പച്ചമുളക്, ക്യാരറ്റ്, ഗ്രീൻപീസ് ,(ഇഷ്ടമുള്ള പച്ചക്കറികൾ ചേർക്കുക )ഇവ ചേർത്ത് അല്പം മഞ്ഞൾപൊടി (അല്പം കളർ വേണം എന്നുള്ളവർക്കു )ഇട്ടു ഉപ്പും ചേർത്ത് നന്നായി മിക്സ് ആക്കി വേവിച്ചു വച്ച സേമിയ ചേർത്ത് മിക്സ് ചെയ്തു എടുക്കുക .. last വേണേൽ അല്പം ബട്ടർ ഇട്ടു ഇളക്കി എടുക്കാം