വിശുദ്ധ കുരിശിൻ്റെ † അടയാളത്തലെ ഞങ്ങളുടെ † ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ † ഞങ്ങളുടെ തമ്പുരാനെ പിതാവിൻ്റെയ്യും പുത്രൻ്റെയ്യും † പരിശുദ്ധാൽമാവിൻ്റെയ്യും നാമത്തിൽ ആമ്മേൻ.
മുഖ്യ ദൂദനായ വിശുദ്ധ മിഖായേലിനോട് സഹായ അപേക്ഷ
മുഖ്യദൂദനായ വിശുദ്ധ മിഖായേലേ, സ്വർഗീയ സൈന്യങ്ങളുടെ ഏറ്റവും മഹത്വപൂർണ്ണനായ സൈന്ന്യധിപനെ പ്രഭുദ്ധങ്ങൾക്കും ആധിപത്യങ്ങൾക്കും ഈ അന്ധകാര അധിപന്മാർക്കും സ്വർഗ്ഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിന്മയുടെ ദുരാൽമാക്കൾക്കും എതിരായയുള്ള ഞങ്ങളുടെ പോരാട്ടത്തിൽ ഞങ്ങൾക്കു തുണയായിയിരിക്കണമേ. ദൈവം തൻ്റെ സദൃശത്തിൽ സൃഷിടിച്ചു, വലിയ വില കൊടുത്തു പിശാശിൻ്റെ ആധിപത്യത്തിൽ നിന്നും മോചിപ്പിച്ച മനുഷ്യവർഗ്ഗത്തിൻ്റെ സഹായത്തിനു എത്തണമേ. തിരുസഭ അങ്ങയെ സംരക്ഷകനായി വണങ്ങുന്നു. രക്ഷിക്കപ്പെട്ട ആൽമാക്കളെ സ്വർഗത്തിലേക്ക് ആനയിക്കുവാനുള്ള ഉത്തരവാദിത്വം നമ്മുടെ കർത്താവ് അങ്ങയെ ആണല്ലോ ഭാരം ഏൽപ്പിച്ചിരിക്കുന്നത്. അതിനാൽ വിശുദ്ധ മിഖായേലേ സാത്താൻ ഇനി ഒരിക്കലും മനുഷ്യ മക്കളെ ബന്ധനത്തിൽആക്കി സഭയെ പീഡിപ്പിക്കാൻ ഇടയാകാതെ അവനെ അവിടുത്തെ തൃപാദത്തിൻ കീഴിൽ ഞെരിക്കുന്നതിനായ്യി, സമാധാനത്തിൻ്റെ ദൈവത്തോട് പ്രാർത്ഥിക്കണമേ. ഞങ്ങൾ ജപിക്കുന്ന ഈ പ്രാർത്ഥന അത്യുന്നത ദൈവ സന്നിധിയിൽ അങ്ങു തന്നെ സമർപ്പിക്കണമേ. അതുവഴി, ദൈവത്തിൻ്റെ കാരുണ്യം എത്രെയും വേഗം ഞങ്ങളുടെ മേൽ ചൊരിയുവാൻ ഇടയാകട്ടെ. സാത്താനും† പിശാശുമായ ആ പുരാതന സർപ്പത്തെ പിടിച്ചടക്കി ബന്ധിച്ചു അവൻ ഇനിയും ജനങ്ങളെ വഞ്ചിക്കാതിരിക്കുവാനായ്യി പാതാളത്തിലേക്ക് എറിയണമേ.
† ബഹിഷ്കരണ പ്രാർത്ഥന †
ഞങ്ങളുടെ കർത്താവും ദൈവവുമായ ഈശോ മിശിഹായുടെ നാമത്തിൽ ദൈവമായ അമലോത്ഭവ കന്യകാ മാറിയത്തിൻ്റെയും, മുഖ്യദൂദനായ മിഖായേലിൻ്റെയും, സ്ലീഹന്മാരായ വിശുദ്ധ പത്രോസിൻ്റെയും വിശുദ്ധ പൗലോസിൻ്റെയ്യും മധ്യസ്ഥതയിൽ അഭയം ഗമിക്കുന്ന ഞങ്ങൾ പിശാശിൻ്റെ അക്രമണങ്ങളെയും വഞ്ചനകളെയും പരാജയപ്പെടുത്താൻ ഞങ്ങൾ പ്രേത്യാശാപൂർവ്വം ഒരുമ്പെടുന്നു.
ദൈവം എഴുന്നള്ളുമ്പോൾ അവിടുത്തെ ശത്രുക്കൾ ചിതറിക്കപ്പെടുന്നു. അവിടുത്തെ ദ്വേഷിക്കുന്നവർ പലായനം ചെയ്യുന്നു.
പുക മറയുന്നതുപോലെ അവർ അപ്രത്യക്ഷരാകുന്നു. തീയിൽ മെഴുക് എന്നത് പോലെ അവിടുത്തെ ശതൃക്കൾ നശിക്കുന്നു.
കർത്താവിൻ്റെ കുരിശ് കാണുമ്പോൾ ശത്രുക്കൾ ഭയപ്പെട്ടോടുന്നു.
യൂദാ വംശത്തിൻ്റെ സിംഹം, ദാവീദിൻ്റെ സന്തതി അവിടുന്ന് ശത്രുക്കളെ എല്ലാം കീഴടക്കി.
കർത്താവെ അങ്ങയുടെ കാരുണ്യം, ഞങ്ങളുടെ മേൽ വാർഷിക്കണമേ.
ഞങ്ങൾക്ക് അങ്ങയിലുള്ള വലുതായ പ്രെത്യാശ പോലെ.
( തുടർന്ന് വരുന്ന പ്രാർത്ഥനയിൽ മുപ്പത്തി മൂന്ന് ( 33 ) കുരിശടയാളത്തിൽ സ്വയം കുരിശു വരക്കുക )
അശുദ്ധാൽമാക്കളെ † പൈശാശിക ശക്തികളെ † നാരകിയ ശത്രുക്കളെ † എല്ലാ വഞ്ചനാ സമൂഹങ്ങളെ † സാത്താൻ്റെ സംഘങ്ങളെ † ഗാനങ്ങളെ † നിങ്ങൾ ആരായിരുന്നാലും ഞങ്ങളുടെ കർത്താവ് ഈശോ മിശിഹായ്യുടെ നാമത്തിലും അവിടുത്തെ അധികാരത്തിലും ഞങ്ങൾ നിങ്ങളെ ബന്ധിച്ച്, † ശാസിച്ച്, † ബഹിഷ്‌ക്കരിക്കുന്നു † ദൈവത്തിൻ്റെ തിരുസഭയിൽ നിന്നും, ദൈവ ചൈതന്യത്തിലും, ഛായയിലും സൃഷ്ഠിക്കപ്പെട്ടതും ദിവ്യ ചെമ്മരിയാടിൻ്റെ അമൂല്യ രക്തത്താൽ പരിത്രാണം ചെയ്യപെട്ടതുമായ മാനുഷാൽമാക്കലിൽ ബഹിഷ്‌കൃതനായ്യി നീ പലായനം ചെയ്യുക. † എല്ലാ സൂത്രശാലിയയായ നാരകീയ സർപ്പമേ, ഇനി ഒരിക്കലും മനുഷ്യകുലത്തെ വഞ്ചിക്കുവാനും സഭയെ പീഡിപ്പിക്കുവാനും, ദൈവത്തിൻ്റെ തിരഞ്ഞെടുക്കപെട്ടവരെ മർദ്ധിക്കുവാനും, അവരെ ഗോതമ്പു പോലെ കൊഴിക്കുവാനും നീ വ്യാമോഹിക്കേണ്ട. † നിൻ്റെ അതിരറ്റ അഹന്തയിൽ ആരോട് തുല്യനാണ് എന്ന് നീ അവകാശ പെടുന്നുവോ, ആ അത്യുന്നത ദൈവം നിന്നോട് കല്പിക്കുന്നു. † ആ ദൈവം എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണം എന്നും, സത്യം ഗ്രഹിക്കണം എന്നും ആഗ്രഹിക്കുന്നു. പിതാവായ ദൈവം നിന്നോട് കല്പിക്കുന്നു, † പുത്രനായ ദൈവം നിന്നോട് കല്പിക്കുന്നു, † പരിശുദ്ധാൽമാവായ ദൈവം നിന്നോട് കല്പിക്കുന്നു, † നിൻ്റെ അസൂയ നിമിത്തം നീ മനുഷ്യവംശത്തിൽ നാശത്തെ ആധിലങ്കിക്കുവാൻ ദൈവ വചനമായ ക്രിസ്തു മനുഷ്യനായ്യി അവധരിച്ച് മരണം വരെ അനുസരണം ഉള്ളവനായ്യി ഞങ്ങളുടെ വംശത്തെ രക്ഷിച്ചു. തൻ്റെ സഭയെ ഉറപ്പുള്ള പാറമേൽ സ്ഥപിക്കുകയും ലോകാവസാനം വരെ എല്ലാ നാളുകളിലും അവളോടുകൂടി വസിക്കുന്നതിനാൽ നരക വാതിലുകൾ അവൾക്കെതിരായി പ്രീബലപെടുകയില്ല എന്ന് പ്രെഖ്യാപിക്കുകയും ചെയ്യ്ത മിശിഹാ നിന്നോട് കൽപിക്കുന്നു. † പരിശുദ്ധ കുരിശിൻ്റെ അടയാളം നിന്നോട് കൽപിക്കുന്നു. † അപ്രകാരം തന്നെ, ക്രിസ്തീയ വിശ്വാസ സത്യങ്ങളുടെ ശക്തിയും നിന്നോട് കൽപിക്കുന്നു. † മഹത്വപൂർണ്ണയും ദൈവ മാതാവും തൻ്റെ എളിമയുടെ ഉത്ഭവത്തിൻ്റെ പ്രഥമക്ഷണത്തിൽ തന്നെ അമലോത്ഭവയും, നിൻ്റെ ഗർവിഷ്ടമായ തലയെ തകർത്ത സ്വാർഗീയരക്‌ജിയുമായ പരിശുദ്ധ കന്നികാ മറിയം നിന്നോട് കല്പിക്കുന്നു. † വിശുദ്ധ പത്രോസ് , പൗലോസ് സ്ലീഖൻമാരുടെയും മറ്റ് അപ്പസ്തോലന്മാരുടെയും വിശ്വാസം നിന്നോട് കല്പിക്കുന്നു. † വേദസാക്ഷികളുടെയും എല്ലാ വിശുദ്ധരുടെയും ഭക്തിപൂർവ്വമായ മദ്ധ്യസ്ഥതയും നിന്നോട് കല്പിക്കുന്നു. †
ഇപ്രകാരം ശപിക്കപ്പെട്ട ഭീകര സർപ്പമേ † പൈശാശിക സമൂഹങ്ങളെ † സജീവ ദൈവ നാമത്തിൽ † സത്യ ദൈവ നാമത്തിൽ † പരിശുദ്ധമായ ദൈവ നാമത്തിൽ † തൻ്റെ ഏക പുത്രനിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചു പോകാതെ അവന് നിത്യജീവൻ ഉണ്ടാകേണ്ടതിന് അവിടുത്തെ ഏക ജാതനെ നൽകുവാൻ തക്കവണ്ണം ലോകത്തെ അത്രമാത്രം സ്നേഹിച്ച ദൈവ നാമത്തിൽ ഞങ്ങൾ നിങ്ങളെ ശപിക്കുന്നു. † മനുഷ്യരെ വഞ്ചിക്കുകയ്യും അവരിൽ നിത്യ നാശത്തിൻ്റെ വിഷം വർഷിക്കുകയും സഭയെ ഉപദ്രവിക്കുകയും ചെയുന്നത് അവസാനിപ്പിക്കാൻ നിങ്ങളോട് ഞങ്ങൾ കൽപിക്കുന്നു. † സകല വഞ്ചനയുടെയും ഉപജ്ഞാതാവും ഉടമയും മനുഷ്യ രക്ഷയുടെ ശത്രുവുമായ സ്ടാന്റ് നീ പോവുക, † നിൻ്റെ പ്രെവർത്തനങ്ങൾ യാതൊന്നും മിശിഹായിൽ ഇല്ല. അവിടുത്തേക്ക് നീ ആധിപത്യം നൽകുക. † അവിടുത്തെ തിരുരക്തത്തിൻ്റെ വിലയാൽ വീണ്ടെടുത്ത ഏകവും, പരിശുദ്ധവും, കാതോലികവും അപ്പസ്തോലികവുമായ തിരുസഭയുടെ മുൻപാകെ നീ മാറി കൊടുക്കുക † ദൈവത്തിൻ്റെ സർവ്വശക്തമായ കരങ്ങളിൽ നീ അമരുക, † ഞങ്ങൾ ഈശോ മിശിഹായുടെ പരിപാവനവും ഭയജനകവുമായ തിരുനാമം വിളിച്ചപേക്ഷിക്കുന്നത് കേട്ട് ഭയന്നു വിറച്ചു നീ പലായനം ചെയ്യുക. † സ്വാർഗീയ ദൂദഗണങ്ങളായ ബലവത്തുക്കളും നാഥകൃത്യന്മാരും, ഭദ്രാസന്മാരും സവിനയം ഈ തീരുമാനത്തോട് വിദേയത്തമുള്ളവരാണ്. ക്രോവേന്മാരും, സ്രാഫേൻമാരും നിരന്തരം ഈ തീരുമാനത്തെ പരിശുദ്ധൻ പരിശുദ്ധൻ സൈന്യങ്ങളുടെ ദൈവമായ കർത്താവ് പരിശുദ്ധൻ എന്ന് പാടി സ്തുതിക്കുന്നു.
കർത്താവെ എൻ്റെ പ്രാർത്ഥന കേൾക്കണമേ
എൻ്റെ നിലവിളി അങ്ങേ പക്കൽ എത്തട്ടെ
കർത്താവ് നിങ്ങളോടു കൂടെ ഉണ്ടായിരിക്കട്ടെ
അങ്ങയുടെ അൽമാവോടും കൂടെ ഉണ്ടായിരിക്കട്ടെ
നമുക്ക് പ്രാർത്ഥിക്കാം
സ്വർഗ്ഗസ്ഥനായ ദൈവമേ, ഭൂമിയെ പരിപാലിക്കുന്ന കർത്താവേ, മാലാഖാമാരുടെയും മുഖ്യ ദൂദന്മാരുടെയും, പൂർവ്വപിതാക്കന്മാരുടെയും പ്രെവാചകരുടെയും അപ്പസ്തോലന്മാരുടെയും, വേദസാക്ഷികളുടെയും ദൈവമേ, മരണാനന്തരം ജീവനും, ജോലിക്ക് ശേഷം വിശ്രമവും നൽകുവാൻ ശക്തനുമായ ദൈവമേ, അങ്ങല്ലാതെ വേറെ ദൈവമില്ല ഉണ്ടാവാനും സാധ്യമല്ല. എന്തെന്നാൽ, അങ്ങ് ദൃശ്യവും അദിർശ്യവുമായ സകലത്തിൻ്റെയും സൃഷ്ടാവാണ്. അങ്ങയുടെ ഭരണത്തിന് അവസാനമില്ല. ഞങ്ങൾ അങ്ങയുടെ മഹത്വപൂർണ്ണമായ തിരുസന്നിധിയിൽ വിനയപൂർവ്വം സ്രാഷ്ടാംഗ പ്രണാമം ചെയ്യുന്നു. അങ്ങയുടെ ശക്തിയാൽ നാരകീയ അരൂപികളുടെ ആദിപത്യത്തിൽ നിന്നും തന്ത്രങ്ങളിലും, വ്യാജങ്ങളിലും ക്രൂരമായ വഞ്ചനകളിലും നിന്നും ഞങ്ങളെ രക്ഷിക്കണമേ. ആമ്മേൻ
കർത്താവേ പിശാശിൻ്റെ തന്ത്രങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. അങ്ങയുടെ സമാധാനത്തിലും സ്വാതന്ദ്ര്യത്തിലും അങ്ങേക്ക് സേവനം അനുഷ്ഠിക്കുവാൻ തിരുസഭയെ അനുഗ്രഹിക്കണമേ എന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
അങ്ങയുടെ സഭയുടെ എല്ലാ ശത്രുക്കളെയും തകർക്കണം എന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
മാതാവിനോടുള്ള പ്രാർത്ഥന
മഹത്വപൂർണ്ണമായ സവർഗ്ഗരാജ്ഞി, മാലാഖമാരുടെ നാഥേ പിശാശിൻ്റെ തകർക്കാനുള്ള ശക്തി അങ്ങേക്കുണ്ട്. ദൈവത്തിൽ നിന്ന് അതിനുള്ള കല്പനയും അങ്ങേയ്ക്ക് ഉണ്ടല്ലോ. ആകയാൽ അങ്ങയുടെ സവർഗീയ ദൂദഗണങ്ങളെ ഞങ്ങളുടെ സഹായത്തിനു അയക്കണമെന്ന് വിനയപൂർവം അപേക്ഷിക്കുന്നു. അവർ അങ്ങയുടെ കല്പന അനുസരിച്ചും അങ്ങയുടെ ശക്തിയാൽ നാരകീയ ശക്തികളെ പിന്തുടർന്ന് തോൽപിച്ചു നരകാഗ്‌നിയിൽ തള്ളട്ടെ. ദൈവത്തെ പോലെ ആരുണ്ട് ?, മാലാഖമാരേ, മുഖ്യദൂതന്മാരെ ഞങ്ങളെ കാത്തു രക്ഷിക്കണമേ. കരുണയുള്ള നല്ല അമ്മേ, അങ്ങയുടെ മാലാഖമാരെ അയച്ചു ഞങ്ങളെ ദുഷ്ടാരൂപിയിൽ നിന്ന് കാത്തുകൊള്ളേണമേ .
† പരിശുദ്ധ വ്യാകുല മാതാവിനോടുള്ള ജപം †
പരിശുദ്ധ വ്യാകുല മാതാവേ ഈശോയുടെ കുരിശിനരികെ നിന്നപ്പോൾ അമ്മയ്ക്ക് ഉണ്ടായിരുന്ന ആ സ്നേഹത്തോടുകൂടി എൻ്റെ മരണ സമയം എൻ്റെ സമീപത്തു അമ്മ നിൽക്കണമേ. എൻ്റെ അവസാനത്തെ മൂന്നു മണിക്കൂർ അമ്മയുടെ മാതൃഹൃദയത്തിനു ഞാനിതാ സമർപ്പിക്കുന്നു. സ്‌നേഹനിധിയായ നമ്മുടെ കർത്താവിൻ്റെ മരണ പീഡകളോട് ചേർത്ത് ഈ മണിക്കൂറുകളെ നിത്യപിതാവിനു അങ്ങു കാഴ്ച്ചവയ്ക്കണമേ. ഗാഗുൽത്താ മലയിൽ വച്ച് അമ്മ ചിന്തിയ കണ്ണുനീരിനെ ഈശോയുടെ അമൂല്യ തിരുരക്തത്തോട് ഒന്ന് ചേർന്ന് എൻ്റെ പാപപരിഹാരത്തിനായ്യി നിത്യപിതാവിന് അടിക്കടി ഞാൻ സമർപ്പിക്കുന്നു.
പരിപൂർണ്ണ സ്നേഹത്തോടും ഉത്തമ മനസ്താപത്തോടും കൂടി എപ്പോഴും എൻ്റെ മരണ നേരത്തും ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനുള്ള ദൈവാനുഗ്രഹം എനിക്ക് തരണമേ.
സ്നേഹമേറുന്ന മാതാവേ, എൻ്റെ മരണത്തിനുള്ള വിനാഴിക വന്നു കഴിയുമ്പോൾ എന്നെ അങ്ങയുടെ കുഞ്ഞായിട്ട് ഈശോയ്ക്ക് സമർപ്പിച്ചുകൊണ്ട്, എൻ്റെ മകനെ ഇവൻ ചെയ്തത് എന്തെന്ന് അറിയാതെ ആണ് ചെയ്തുപോയത് അതിനാൽ ഇവനോട് ക്ഷമിച്ചു അന്നേ ദിവസം നിൻ്റെ രാജ്യത്തിൽ, ഇവനെ നീ സ്വീകരിക്കേണമേ എന്ന് എനിക്ക് വേണ്ടി ഈശോയോട് അങ്ങ് മാധ്യസ്ഥം പറയണമേ. ഈശോയുടെ അമ്മേ, എനിക്ക് അങ്ങ് എന്നും അമ്മ അയ്യിരിക്കണമേ.
† ബന്ധനങ്ങൾ മാറുവാൻ †
ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ യേശു ക്രിസ്തുവിൻ്റെ ശക്തിയുള്ള നാമത്തിൽ അവിടുത്തെ തിരുശരീര, രക്തങ്ങളുടെ യോഗ്യതയാൽ എല്ലാ അന്ധകാര ശക്‌തികളും പൈശാശിക ബന്ധനങ്ങളും ദുശീലങ്ങളും നിന്നെ വിട്ടുപോകട്ടെ. ഞാൻ കർത്താവായ യേശു ക്രിസ്തുവിൻ്റെ തിരുരക്തത്തിൻ്റെ വിലക്ക് വാങ്ങപ്പെട്ടവനാണ് അന്ധകാര ശക്തിക്ക് എൻ്റെ മേൽ അധികാരമില്ല. ഞാൻ യേശു ക്രിസ്തുവിൻ്റെതാണ്. കർത്താവായ യേശു ക്രിസ്തുവിൻ്റെ നാമത്തിൽ ഞാൻ കല്പിക്കുന്നു. എന്നെയും കുടുംബങ്ങളെയും സഹപ്രേവർത്തകരെയും ബാധിച്ചിരിക്കുന്ന രോഗത്തിൻ്റെയും തകർച്ചയുടെയും ദുശീലത്തിൻ്റെയും ദുരാൽമാവേ പുറത്തു വരിക. യേശു ക്രിസ്തുവിൻ്റെ കുരിശിൻ്റെ കീഴെ ഈ ദുരാൽമാക്കൾ ബദ്ധിക്കപെടട്ടെ. ഒരിക്കലും തിരിച്ചു വരാൻ ആവാത്ത വിധം നിർവീര്യയമാക്കപ്പെടട്ടെ. തിരുരക്തത്താൽ കഴുകി എന്നെയും എനിക്കുള്ളവയെയും ശുദ്ധീകരിക്കണമേ. വിശുദ്ധ കുരിശിൻ്റെയും പരിശുദ്ധ കന്യകാമാറിയത്തിൻ്റെയും വിശുദ്ധ മിഖായലിൻ്റെയും സകല മാലാഖാമാരുടെയും, സകല വിശുദ്ധരുടെയും മധ്യസ്ഥതയും വിശുദ്ധ പത്രോസ്, പൗലോസ് സ്ലീഹന്മാരുടെ അപേക്ഷകളും എനിക്ക് അഭയവും കോട്ടയും അയ്യിരിക്കട്ടെ. വിശുദ്ധ സെബാസ്ത്യനോസിൻ്റെയും വിശുദ്ധ ഗീവര്ഗീസിൻ്റെയും മധ്യസ്ഥതയും സകല അപ്പസ്തോലന്മാരുടെയും രക്തതസാക്ഷികളുടെയും പ്രാർത്ഥനാ സഹായം എന്നോടൊപ്പം ഉണ്ടായിരിക്കട്ടെ. യേശുവിൻ്റെ ശക്തിയുള്ള നാമത്തിൽ അസ്സൂയയുടെയും, അഹംകാരത്തിൻ്റെയും, അലസതയുടെയും, ശത്രൂതയുടെയും, വെറുപ്പിൻ്റെയ്യും, കോപത്തിൻ്റെയും , ആസക്തിയുടെയും എല്ലാ ബന്ധനങ്ങളും എന്നിൽ നിന്നും അകന്നു പോകട്ടെ. കർത്താവായ യേശു ക്രിസ്തു നിത്യ ജീവനിലേക്കും രക്ഷയുടെ പൂർണ്ണതയിലേക്കും എന്നെ നയ്യിക്കുമാറാകട്ടെ.
† ദൈവമേ ഞങ്ങളോട് കരുണയായിരിക്കണമേ
പരിശുദ്ധ കന്യകാ മേരി ഞങ്ങൾക്കുവേണ്ടി പ്രാത്ഥിക്കണേ
വിശുദ്ധ മിഖായേലേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
വിശുദ്ധ ബനഡിക്റ്റേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ആർസസ്സിലെ പുരോഹിതനായ വിയന്നിയായിലെ വിശുദ്ധ യോഹന്നാനെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
പാദുവായിലെ വിശുദ്ധ അന്തോനിസേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ദൈവമേ, ഞങ്ങളുടെ ദൈവമേ, യുഗങ്ങളുടെ രാജാവേ മഹത്വപൂർണ്ണനും പ്രതാപവാനുമായ പ്രഭോ, അങ്ങയുടെ തിരുവുള്ള പ്രകാരമാണ് അങ്ങ് സകലത്തെയും സൃഷ്ടിച്ചതും സകലതിനെയും മാറ്റി മറിക്കുന്നതും. † ബാബിലോണിൽ വസിക്കുന്നവനേ ഏഴു മടങ്ങു ചൂടുള്ള തീ ചൂളയെ മഞ്ഞു പോലെ തണുത്താക്കിയതും അതു വഴി അങ്ങയുടെ പ്രിയപ്പെട്ട മൂന്ന് വിശുദ്ധാല്മക്കളെ രക്ഷിച്ചതും അങ്ങു തന്നെയാണ്. അങ്ങാണ് ഞങ്ങളുടെ ആൽമാക്കളുടെ വൈദ്യൻ † അങ്ങിലേക്ക് തിരിയുന്നവരുടെ പാപ വിമോചകനും അങ്ങു തന്നെയാണ് † ഞങ്ങളുടെ ദൈവമേ ആൽമാക്കളെ സാത്താൻ്റെ കെണിയിൽ നിന്ന് രക്ഷിക്കുവാനുള്ള വരം അർസസ്സിലെ പുരോഹിതനായ വിശുദ്ധ യോഹന്നാന് നൽകിയത് അങ്ങാണെന്ന് ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു . †
ദൈവമേ ഞങ്ങളുടെ ദൈവമേ ഞങ്ങളുടെ രക്ഷകനായ യേശു ക്രിസ്തുവിൻ്റെ ശക്തിയേറിയ നാമത്താലും പരിശുദ്ധ കന്യാമേരിയുടെയും വിശുദ്ധ മിഖായേലിൻ്റെയും സവർഗ്ഗത്തിലെ സകല വിശുദ്ധരുടെയും മാലാഖമാരുടെയും ശക്തിയേറിയ മധ്യസ്ഥതയാലും ഞങ്ങളെ …(പേരുകൾ പറയുക) ബാധിച്ചിരിക്കുന്ന എല്ലാ ദുഷ്ട സ്വാധീനത്തെയും ദുഷ്ട പ്രേവർത്തികളെയും, പൈശാശിക ശക്തികളെയും, പൈശാശിക സാന്നിധ്യങ്ങളെയും, ഉപജാപത്തെയും, ദുരാശയെയും, കണ്ണു ദോഷത്തെയും, ചാവുദോഷത്തെയും ഞങ്ങളിൽ നിന്ന് അകറ്റുകയ്യും നിർവീര്യമാക്കുകയ്യും പുറത്താക്കുകയ്യും ചെയ്യണമേയെന്ന് ഞങ്ങൾ യാചിക്കുന്നു. ഞങ്ങളിൽ എവിടെ അസൂയയും കടുത്ത പകയുമുണ്ടോ അവിടെ നന്മയും, വിജയവും, സഹനശക്തിയും ദയയ്യും കൊണ്ട് നിറയ്ക്കണമേ. ഓ ദൈവമേ മനുഷ്യരെ സ്നേഹിക്കുന്ന നല്ല ദൈവമേ അങ്ങ് ഉയർത്തുന്നതും മഹത്വവുമാർന്ന ശക്തിയേറിയ കരങ്ങൾ നീട്ടി ഞങ്ങളുടെ സഹായത്തിന് വരണമേയെന്ന് ഞങ്ങൾ അങ്ങയോടു യാചിക്കുന്നു. † അങ്ങയുടെ ഛായയിൽ സ്വിർഷ്ടിക്കപെട്ടിരിക്കുന്ന ഞങ്ങളെ അങ്ങ് സഹായിക്കണമേ. † ഞങ്ങളുടെ അൽമാവിനെയും ശരീരത്തെയും സംരക്ഷിക്കുവാൻ സമാധാനത്തിൻ്റെ മാലാഖയെ ഞങ്ങളിലേക്ക് അയക്കണമേ. † അതു വഴി ഞങ്ങൾക്ക് എതിരെ അസൂയാലുക്കളും ദുഷിച്ചവരുമായ മനുഷ്യർ പ്രേയോഗിക്കുന്ന എല്ലാ ദുഷ്ട ശക്തിയെയും വിഷത്തെയും കടുത്ത പകയേയും ഈ മാലാഖ ചെറുത്തു നിർത്തുകയും കീഴടക്കുകയും ചെയ്യട്ടെ. † അങ്ങനെ അങ്ങയുടെ അധികാരത്തിൻ്റെ സംരക്ഷണയിൽ ഞങ്ങൾ കൃതജ്ഞതയോടെ ആലപിക്കട്ടെ ദൈവമേ, അങ്ങാണ് എൻ്റെ പാപ വിമോചകൻ, ഞാൻ ആരെ ഭയപ്പെടണം ?, എൻ്റെ ദൈവമേ, എൻ്റെ ശക്തിയെ, എൻ്റെ പ്രേതാപവാനായ ദൈവമേ, സമാധാനത്തിൻ്റെ ദൈവമേ, യുഗങ്ങളുടെ പിതാവേ, അങ്ങെൻ്റെ കൂടെ ഉള്ളതിനാൽ ഞാനൊരു തിന്മയ്യും ഭയപ്പെടുകയില്ല. അതെ പ്രെഭോ, ഞങ്ങളുടെ ദൈവമേ, അങ്ങയുടെ പ്രേതിച്ഛായ ആയ ഞങ്ങളോട് കരുണ ആയിരിക്കണമേ. ഞങ്ങളെ …( പേരുകൾ പറയുക ) † എല്ലാ ദുഷ്ടതയിൽ നിന്നും ഉയർത്തി സംരക്ഷിക്കുകയ്യും ദുഷ്ടർ ഞങ്ങൾക്ക് എതിരെ (പേരുകൾ പറയുക ) ഉയർത്തുന്ന ഭീഷണിയിൽ നിന്നും പീഡകളിൽ നിന്നും രക്ഷിക്കുകയും ചെയ്യണമേ. † എല്ലാവിധ തിന്മകളും പാപങ്ങളും, മന്ത്രശക്തി, ആഭിചാരം, ദുഷ്ക്രിയ, ദുർമന്ത്രവാദം, ദുരാഗ്രഹം, ബന്ധനങ്ങൾ, കണ്ണുദോഷം, ശാപം, പൈശാശിക ശത്രുത, ഉടമസ്ഥത, അതിക്രൂരത, അസൂയ, സംശയം, വഞ്ചന, ശാരീരികവും ആത്മീയവും മാനസികവും ധാർമീകവും അയ്യ പൈശാശിക അസ്വസ്ഥത ഇവയെല്ലാം ഞങ്ങളിൽ …( പേരുകൾ പറയുക ) നിന്ന് ആട്ടിപ്പായ്യിക്കണമേ.† അങ്ങയുടെ ദാസരായ ഞങ്ങളെയും …( പേരുകൾ പറയുക ) ലോകം മുഴുവനുള്ള എല്ലാ സ്വിർഷ്ടികളെയും ഇനി ഒരിക്കലും തൊടാനാകാത്ത വിധത്തിൽ ഈ ദുഷ്ടതകൾ എല്ലാം നരകത്തിൽ വച്ച് കത്തിച്ചു ചാമ്പലാക്കണമേ † അങ്ങയുടെ ദാസരായ ഞങ്ങളെ …( പേരുകൾ പറയുക ) ശല്യപ്പെടുത്തി കൊണ്ടിരിക്കുന്ന ദുഷ്ടശക്തികൾ എന്നേക്കുമായി ഞങ്ങളെ വിട്ടു പോകട്ടെയെന്നും നിത്യ നരകത്തിലേക്ക് ഏല്പിച്ചു കൊടുക്കപ്പെടട്ടെ എന്നും ഞങ്ങളുടെ രക്ഷകനായ യേശു ക്രിസ്തുവിൻ്റെ ശക്‌തിയിലുള്ള നാമത്തിലും പരിശുദ്ധ കന്യാമാതാവിൻ്റെ വിമല ഹൃദയത്തിൻ്റെ മദ്ധ്യസ്ഥതയിലും അഭയം ഗമിച്ചു ഞാൻ കല്പിക്കുന്നു † അങ്ങനെ ആ ദുഷ്ടശക്തികൾ മുഖ്യദൂദനായ വിശുദ്ധ മിഖായേലിൻ്റെയും വിശുദ്ധ ഗബ്രിയേലിൻ്റെയും വിശുദ്ധ റപ്പായേലിൻ്റെയ്യും അധികാരത്തിനു കീഴ്പ്പെടട്ടെ . പരിശുദ്ധ കന്യാ മാതാവിൻ്റെ കാൽകീഴിൽ തകർക്കപെടട്ടെ എന്നും ഞാൻ യാചിക്കുന്നു. †
വിശുദ്ധ ഔസേപിതാവേ, ഞങ്ങളുടെ എത്രയും വല്ലപ്പനായ പാലക, അന്ധകാരങ്ങളുടെ ശക്തിയോട് ൽ ചെയ്യുന്ന യുദ്ധത്തിൽ സവർഗ്ഗത്തിൽ നിന്നും ഞങ്ങളെ കൃപയോടെ സഹായിക്കണമേ. അങ്ങ് ഒരിക്കൽ ഉണ്ണിശോയ്യേ മരണകരമായ അപകടത്തിൽ നിന്ന് രക്ഷിച്ചതുപോലെ ഇപ്പോൾ ദൈവത്തിൻ്റെ തിരുസഭയെ ശത്രൂവിൻ്റെ കെണിയിൽ നിന്നും എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളേണമേ . † ആമ്മേൻ
† കുരിശിൻ്റെ പ്രാർത്ഥന †
ആരാധ്യനായ രാജാവും രക്ഷകനുമായ ഈശോ മിശിഹാ നമ്മുടെ പാപങ്ങൾക്ക് വേണ്ടി മൂന്നു മണിക്കൂർ അണികളിൽ തൂങ്ങി മരിച്ചു. † ഓ ദിവ്യ കുരിശിലെ ഈശോ അവിടുന്ന് എൻ്റെ വിചാരങ്ങൾ കാണുക. † ഓ ക്രൂശിതനായ ക്രിസ്തു അശുദ്ധമായത് എല്ലാം എന്നിൽ നിന്നും തുടച്ചു മാറ്റണമേ. † ഓ ക്രൂശിതനായ ഈശോ എൻ്റെ ശത്രുക്കളിൽ നിന്നും എന്നെ രക്ഷിക്കണമേ. † ഓ ക്രൂശിതനായ ഈശോ അപകട മരണത്തിൽ നിന്നും എന്നെ അകറ്റണമേ. അങ്ങ് എപ്പോഴും എനിക്ക് പ്രെജോധനം നൽകണമേ. † ക്രൂശിൽ തറക്കപെട്ട നസ്രസ്സിലെ എൻ്റെ ഈശോയെ ദൈവത്തിൻ്റെ നാമത്തിലും അവിടുത്തെ പരിശുദ്ധമായ വികാരത്തിൻ്റെ നാമത്തിലും ഇപ്പോഴും എപ്പോഴും എൻ്റെ മേൽ കൃപ ആയിരിക്കണമേ. † ദൈവീകമായ ഉദ്ധാനത്തിൽ അവിടുന്ന് എന്നെ സ്വാർഗ്ഗത്തിലേക്ക് ആനയിക്കണമേ, അവിടുന്ന് ക്രിസ്തുമസ്സ് ദിനത്തിൽ കാലി തൊഴുത്തിൽ ജനിച്ചു വെന്നും, പതിമൂന്നാം ദിവസം മൂന്നു രാജാക്കന്മാരുടെ അർപ്പണങ്ങൾ സ്വീകരിച്ചുവെന്നും, ദുഃഖവെള്ളിയാഴ്ച കാൽവരി മുകളിൽ ക്രൂശിക്കപെട്ടുവെന്നും മൂന്നാം ദിവസം ഉയർത്തു സ്വാർഗ്ഗത്തിലേക്ക് എഴുന്നള്ളി എന്നും ഞാൻ വിശ്വസിക്കുന്നു. † എൻ്റെ ദിവ്യ ഈശോയെ പ്രേത്യഷവും പരോക്ഷവുമായ എല്ലാ ശത്രുക്കളിൽ നിന്നും ഇപ്പോഴും എപ്പോഴും എന്നെ കത്ത് രക്ഷിക്കണമേ. എൻ്റെ നാഥനായ ഈശോ എൻ്റെമേൽ കൃപയായിരിക്കണമേ. പരിശുദ്ധ മറിയമേ വിശുദ്ധ ഔവുസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. † നിക്കൊദേമൂസും, ഔസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. നിക്കൊദേമൂസും ഔസേപ്പും ഈശോയെ ക്രൂശിൽ നിന്നും ഇറക്കി സംസ്‌ക്കരിച്ചു. † ഓ ഈശോ അവിടുത്തെ ദിവ്യാൽമ്മാവ് ഈ ലോകത്തിൽ നിന്നും വിമുക്തി നേടിയതു പോലെ എനിക്ക് എൻ്റെ കുരിശിനെ ക്ഷമയോടും ആവലാതി കൂടാതെയും സഹിക്കുന്നതിനുള്ള അനുഗ്രഹവും അതു വഴി എൻ്റെ എല്ലാ അപകടങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുന്നതിനുള്ള അനുഗ്രഹവും ഇപ്പോഴും എപ്പോഴും എനിക്ക് ലഭിച്ചു തരണമേ ആമ്മേൻ. †
† ക്യാൻഡിൽ പ്രയർ †
എൻ്റെ എല്ലാ ആവശ്യങ്ങളിലും എൻ്റെ എളിയ വിശ്വാസതാൽ ഈശോയെ എന്നെ രക്ഷിക്കണമേ. മുഴുവൻ സമയവും പ്രെലോഭനങ്ങളിൽ നിന്നും ഈശോയെ എന്നെ രക്ഷിക്കണമേ. എൻ്റെ ഏകാന്തതയുടെ മണിക്കൂറിൽ, വിചാരങ്ങളിൽ, പ്രെലോഭനങ്ങളിൽ ഈശോയെ എന്നെ രക്ഷിക്കണമേ. സ്വർഗീയ പിതാവായ ദൈവത്തിൻ്റെ സ്‌നേഹത്താൽ ; പുത്രനായ ഈശോ മിശിഹായുടെ കുരിശുമരണത്താൽ രക്ഷിക്കപ്പെട്ട എന്നെത്തന്നെ ഞാൻ സമർപ്പിക്കുന്നു. † പിതാവായ ദൈവത്താൽ വേർതിരിക്കപ്പെടുകയും † ; പുത്രനായ ദൈവത്താൽ രക്ഷിക്കപ്പെടുകയ്യും † ; പരിശുദ്ധാൽമ്മാവായ ദൈവത്താൽ റൂശ്മയാൽ † പ്രെലോഭനങ്ങളിൽ വീഴാതെ വിശുദ്ധിയോടെ കാക്കണമേ. ത്രിയേക ദൈവത്തിൻ്റെ സ്‌നേഹത്തിൻ്റെ മുമ്പിൽ എന്നെ തന്നെ സമർപ്പിക്കുന്നു. ഈശോയെ എന്നെ രക്ഷിക്കണമേ. ഞാൻ ക്ഷമ നശിച്ചു, കുരിശുകളിൽ പിറുപിറുക്കാതെ ദൈവേഷ്ടം അനുസരിച്ചു ജീവിക്കാൻ അനുഗ്രഹിക്കണമേ. എന്നെ കൈവിടാതെ കാക്കണമേ. ബുദ്ധിമുട്ടുകളിൽ പ്രയാസങ്ങൾ എന്നെ ഞെരുക്കുമ്പോൾ എനിക്ക് ആശ്വാസം അയ്യിരിക്കണമേ. അങ്ങയുടെ കാരുണ്യത്തിനായി യാചിക്കുന്ന മുറിവേറ്റ എൻ്റെ ഹ്യദയം, പതറാതെ എന്നെ മുഴുവനായ്യി അങ്ങയുടെ ദൈവീക ശക്തിയാൽ സമാധാനം പ്രെധാനം ചെയ്യണമേ. സ്വർഗ്ഗത്തിൽ എത്തി ചേരുവോളം എനിക്ക് തുണയാകണേ. സ്വർഗ്ഗത്തിൽ അങ്ങയോടൊപ്പം എന്നേക്കും ജീവിക്കുവാനുള്ള അനുഗ്രഹം എനിക്ക് നൽകണമേ. ആമ്മേൻ.
† വിശുദ്ധ മിഖായേലിൻ്റെ ജപമാല †
സർവ്വേശ്വരാ എന്നെ സഹായിക്കാൻ വരിക കർത്താവേ എന്നെ വേഗത്തിൽ സഹായിക്കുക
( ഓരോ ജപം തീരുമ്പോഴും തിരുകുടുംബം, സകല മാലാഖമാർ, സകല വിശുദ്ധർ എന്നിവരുടെ സ്തുതിക്കായ്യി ഒൻപത് തവണ ഭൂമിയെ ചുംബിക്കുക)
† 1). വിശുദ്ധ മിഖായെലിൻ്റെ ഭക്തിജലകന്മാരുടെ വൃദ്ധത്തിൻ്റെയും മധ്യസ്ഥതയാൽ നമുക്ക് ദൈവം യഥാർത്ഥമായ സ്നേഹവും പക്ഷവും താറുമാറാകട്ടെ. ആമ്മേൻ. ( 1 സ്വർഗ്ഗ + 3 നമ്മ ) †
† 2). വിശുദ്ധ മിഖായേലിൻ്റെയും ജ്ഞാനാദിക്കൻമാരുടെ വൃന്ദത്തിൻ്റെയും മധ്യസ്ഥയാൽ പാപം ഉപേക്ഷിച്ചു പുണ്യതയിൽ എപ്പോഴും നടക്കുന്നതിനു വേണ്ടുന്ന പ്രെസാദവരം ദൈവം നമുക്ക് താറുമാറാകട്ടെ. ആമ്മേൻ. ( 1 സ്വർഗ്ഗ + 3 നമ്മ ). †
† 3). വിശുദ്ധ മിഖായേലിൻ്റെയും ഭദ്രാസൻമാരുടെ വൃന്ദത്തിൻ്റെയും മധ്യസ്ഥയാൽ യഥാർത്ഥമായ എളിമയുടെ അരൂപിയെ സർവേശ്വരൻ നമ്മുടെ ഹ്യദയങ്ങളിൽ ചിന്ദുമാറാകട്ടെ. ആമ്മേൻ. ( 1 സ്വർഗ്ഗ + 3 നമ്മ ). †
† 4) വിശുദ്ധ മിഖായേലിൻ്റെ നാദകൃത്യൻമാരുടെയും മധ്യസ്ഥയാൽ നമ്മുടെ പഞ്ചെന്ത്രിയങ്ങളെ അടക്കി ഭരിച്ചു നമ്മുടെ ദുരാശകളെ അമർത്തി ക്രെമപ്പെടുത്താൻ വേണ്ടുന്ന പ്രെസാദവരം നമുക്ക് താറുമാറാകട്ടെ. ആമ്മേൻ. ( 1 സ്വർഗ്ഗ + 3 നമ്മ ). †
† 5) വിശുദ്ധ മിഖായേലിൻ്റെയും ത്വത്തകൻമാരുടെ വൃന്ദത്തിൻ്റെയും മധ്യസ്ഥയാൽ പിശാശിൻ്റെ ചതിവുകളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും നമ്മുടെ ആൽമാക്കളെ സർവേശ്വരൻ രക്ഷിക്കുമാറാക്കട്ടെ. ആമ്മേൻ. ( 1 സ്വർഗ്ഗ + 3 നമ്മ ). †
† 6). വിശുദ്ധ മിഖായേലിൻ്റെയും ബലവസ്തുക്കളുടെ വൃന്ദത്തിൻ്റെയും മധ്യസ്ഥയാൽ പരീക്ഷണങ്ങളിൽ അകപെടുന്നതിന് സമ്മതിക്കാതെ സർവേശ്വരൻ നമ്മെ തിൻമ്മയിൽ നിന്ന് രാശിക്കുമാറാകട്ടെ. ( 1 സ്വർഗ്ഗ + 3 നമ്മ ). †
† 7). വിശുദ്ധ മിഖായേലിൻ്റെയും സമാധാന മുഖ്യൻമാരുടെ വൃന്ദത്തിൻ്റെയും മദ്ധ്യസ്ഥതയാൽ യഥാർത്ഥമായ കീഴ് വഴക്കത്തിൻ്റെ അരൂപിയാൽ നമ്മുടെ ആൽമാക്കളെ സർവേശ്വരൻ നിറക്കുമാറാകട്ടെ. ( 1 സ്വർഗ്ഗ + 3 നമ്മ ). †
† 8). വിശുദ്ധ മിഖായേലിൻ്റെയും മുഖ്യദൂദൻമാരുടെ വൃന്ദത്തിൻ്റെയും മദ്ധ്യസ്ഥതയാൽ സ്വർഗ്ഗം പ്രാപിക്കുന്നതിനും, വിശ്വാസത്തിലും നൻമ്മ പ്രെവർത്തികളിലുമുള്ള സ്ഥിരതയുടെ ദാനം സർവേശ്വരൻ നമുക്ക് താറുമാറാകട്ടെ. ( 1 സ്വർഗ്ഗ + 3 നമ്മ ). †