വി.മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന

വി.മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന
മുഖ്യദൂതനായ വി.മിഖായേലെ, സ്വര്‍ഗ്ഗീയസൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നതശക്തികളോടും അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകര്‍ത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തില്‍ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛായയില്‍ സൃഷ്ടിക്കുകയും വലിയ വിലകൊടുത്ത് വീണ്ടെടുക്കുകയും ചെയ്ത  മനുഷ്യരെ പിശാചിന്റെ ക്രൂരഭരണത്തില്‍ നിന്നും രക്ഷിക്കുവന്‍ വരണമെ. അങ്ങയെ ആണല്ലോ തിരുസഭ തന്റെ പരിപാലകനും സംരക്ഷകനുമായി വണങ്ങുന്നത്. കര്‍ത്താവു രക്ഷിച്ച ആത്മാക്കളെ സ്വര്‍ത്തിലക്കു കൂട്ടിക്കൊണ്ടുപോകുവാന്‍ നിയുക്തനായിരിക്കുന്നത് അങ്ങു തന്നെയാണല്ലോ. ആകയാല്‍ ഞങ്ങളുടെ പാദങ്ങളുടെ കീഴില്‍ പിശാചിനെ അടിമപ്പെടുത്തുവാന്‍ സമധാനദാതാവായ ദൈവത്തോടു പ്രാര്‍ത്ഥിക്കണമെ. പിശാച് ഒരിക്കലും മനുഷ്യരെ കീഴ്‌പ്പെടുത്തുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ.

കര്‍ത്താവിന്റെ കരുണ വേഗം ഞങ്ങളുടെമല്‍ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകള്‍ അത്യുന്നതന്റെ മുമ്പില്‍ സമര്‍പ്പിക്കണമെ. ദുഷ്ടജന്തുവും പഴയസര്‍പ്പവുമായ സാത്താനേയും അവന്റെ കൂട്ടുകാരെയും പിടിച്ചുകെട്ടി പാതാളത്തില്‍ തള്ളി താഴ്ത്തണമെ. അവന്‍ മേലാല്‍ ഒരിക്കലും ഞങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ. ആമ്മേന്‍.

തിരുവചനം 

സ്വര്‍ഗ്ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ  ദൂതന്മാരും എതിര്‍ത്തു യുദ്ധംചെയ്തു എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി. ആ വലിയ സര്‍പ്പം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ ദൂതന്മാരും (വെളിപാട് 12:7-9).

എന്റെ ദൂതന്‍ നിങ്ങളുടെ കൂടെയുണ്ട്. അവന്‍ നിങ്ങളുടെ ജീവന്‍ കാത്തു സൂക്ഷിക്കുന്നു (ബാറൂക്ക് 6:7).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!