ചുവന്ന ഹൽവ
മൈദ -1കപ്പ്
പഞ്ചസാര – 3/4
നെയ്യ് – 1tbl സ്പൂൺ
ഏലക്ക പൊടി – 1/4 tspn
ഫുഡ് കളർ – ഒരു നുള്ള്
മൈദ കുറച്ചു വെള്ളം ഒഴിച്ച് നന്നായി കലക്കണം. ചുവടു കട്ടിയുള്ള pan അടുപ്പത്തു വെച്ച് മൈദ മിക്സ് ഒഴിച്ച് ഇളക്കണം. കൂടെ ഫുഡ് കളർ ഒരു സ്പൂൺ വെള്ളത്തിൽ കലക്കിയതും നെയ്യും ഒഴിച്ച് കൊടുക്കാം.. കുറുകി വന്നു തുടങ്ങുമ്പോൾ പഞ്ചസാര യും ഏലക്ക പൊടിയും ചേർക്കണം.. നന്നായി ഇളക്കി കൊണ്ടിരിക്കണം. നന്നായി കുറുകി പാനിൽ നിന്നും വിട്ടു വരുന്ന പരുവത്തിൽ oil പുരട്ടിയ മറ്റൊരു പത്രത്തിലെക്കു മാറ്റണം.. തണുത്തു കഴിഞ്ഞു മുറിച്ചു എടുക്കാം..