മേരി ബിസ്കറ്റ് ഐസ്ക്രീം

മേരി ബിസ്കറ്റ് ഐസ്ക്രീം

 
ചേരുവകൾ

മാരി ബിസ്കറ്റ് - 24 കഷണങ്ങൾ
പാൽ - 1 ലിറ്റർ
പഞ്ചസാര - 1/2 കപ്പ് [150 ഗ്രാം] വാനില എസ്സെൻസ് - 2 മുതൽ 3 തുള്ളി
വളരെ കുറച്ചു സാധനങ്ങള്‍ മാത്രമേ ഈ ഐസ്ക്രീം ഉണ്ടാക്കാന്‍
 ആവശ്യമുള്ളൂ. ആദ്യം എടുത്തു വെച്ചിരിക്കുന്ന ബിസ്കറ്റ് നന്നായി 
പൊടിചെടുക്കണം. അതിനു ശേഷം പാല്‍ അടുപ്പത്ത് വെച്ച് നന്നായി 
തിളപ്പിക്കണം.ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് നന്നായി യോജിപ്പിക്കണം.
പാല്‍ തിളച്ചു കുറച്ചൊന്നു പറ്റി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി ,
അതിലേക്കു പൊടിച്ചു വെച്ചിട്ടുള്ള ബിസ്കറ്റ് കുറേശെ ആയി ചേര്‍ ത്ത് മിക്സ്‌
 ചെയ്യണം. അതിനു ശേഷം വീണ്ടും ഈ പാല്‍ അടുപ്പത് വെച്ച് 
അല്‍പ്പസമയം കൂടി തിളപ്പിക്കണം. നന്നായി ഇളക്കി കൊടുത്തു 
കൊണ്ടിരിക്കണം. പാല്‍ കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി 
അല്‍പ്പം തണുത്തതിനു ശേഷം , Vanilla Essence കൂടെ ചേര്‍ത്ത് 
മിക്ഷിയില് അല്‍ പ്പസമയം നന്നായി അടിചെടുക്കണം. ഇത് ഒരു 
പാത്രത്തിലേക്ക് മാറ്റി , നന്നായി അടച്ചു വെച്ച് ഒരു 6 മുതല്‍ 8 മണിക്കൂര്‍ 
വരെ ഫ്രീസെറില്‍ വെച്ച് സെറ്റ് ചെയ്തതിനു ശേഷം സെര്‍വ് ചെയ്യാവുന്നതാണ്.

		

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!