ബനാന ബോൾസ്
വെളുത്ത ബ്രെഡ് കഷ്ണങ്ങൾ - 7 മുതൽ 8 വരെ
പഴുത്ത വാഴപ്പഴം - 1
മുട്ട - 1
പഞ്ചസാര - 1/4 കപ്പ്
ഉരുകിയ വെണ്ണ - 1 ടീസ്പൂൺ
കറുവപ്പട്ട - 2 ഇഞ്ച് കഷണം
വാനില എക്സ്ട്രാക്റ്റ് - 1/2 ടീസ്പൂൺ
ബ്രെഡ് നുറുക്കുകൾ - 1/4 കപ്പ്
ആഴത്തിൽ വറുക്കാനുള്ള എണ്ണ
ന്നായി പഴുത്ത പഴം ഒരു ഫോര്‍ക്ക് കൊണ്ട് ഉടച്ചെടുക്കുക .ഇതിലേക്ക് പഞ്ചസാരയും,
കറുവാപ്പട്ടയും കൂടെ പൊടിച്ചു ചേര്‍ത്ത് മിക്സ് ചെയ്യണം.അതുപോലെ എടുത്തു വെച്ചിട്ടുള്ള
ഉരുക്കിയ ബട്ടര്‍,മുട്ട,വനില്ല എസ്സെന്‍സ് എന്നിവയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.
ഇതിലേക്ക് എടുത്തു വെച്ചിട്ടുള്ള ബ്രെഡ് മിക്ഷിയില് പൊടിചെടുത്തു അതും കൂടി ചേര്‍ത്ത്
നന്നായി കുഴചെടുക്കണം. ഇത് കുറച്ചു കട്ടിയുള്ള ഒരു മാവു പോലെ ആകുന്നതു വരെ
ബ്രെഡ് പൊടിച്ചത് ചേര്ത്ത് കൊടുക്കണം. ഇനി ഇത് ചെറിയ ഉരുളകള്‍ ബ്രെഡ് ക്രംബ്സില്‍
പൊതിഞ്ഞു എണ്ണയില്‍ ഇട്ടു മീഡിയം തീയില്‍ കുറച്ചു സമയം വറുത്തു കോരണം.ഇത്
തണുത്തതിനു ശേഷം കഴിക്കാവുന്നതാണ്.